കേന്ദ്ര സർക്കാരിൻ്റെ UIDAI (Unique Identification Authority of India) എടുത്ത സുപ്രധാന തീരുമാന പ്രകാരം, കേരളത്തിൽ നിലവിലുള്ള ഒരു കേന്ദ്രത്തിന് പുറമേ, 14 പുതിയ ആധാർ സേവാ കേന്ദ്രങ്ങൾ (ASKs) സ്ഥാപിക്കാൻ പോകുകയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇതിൽ എനിക്ക് ഏറ്റവും അഭിമാനകരമായ കാര്യം, ഈ അത്യാധുനിക കേന്ദ്രങ്ങളിൽ ഒന്ന് നമ്മുടെ തൃശ്ശൂരിൽ തന്നെ പ്രവർത്തനമാരംഭിക്കുന്നു എന്നതാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
ഈ പുതിയ ASK, 2026 മാർച്ച് 14-ഓടെ തൃശ്ശൂരിൽ പ്രവർത്തനസജ്ജമാകും. ഇത് രണ്ടാം ഘട്ടത്തിൽ (Phase 2) വരുന്ന ഏക കേന്ദ്രമാണ്. പുതിയ കേന്ദ്രം വരുന്നതോടെ, ആധാർ എൻറോൾമെൻ്റ്, അപ്‌ഡേറ്റ്, പൊതുജനങ്ങളുടെ പരാതി പരിഹാരം തുടങ്ങിയ എല്ലാ സേവനങ്ങളും ജില്ലാ തലത്തിൽ തന്നെ എളുപ്പത്തിൽ ലഭ്യമാകും.- സുരേഷ് ഗോപി വ്യക്തമാക്കുന്നു.
പോസ്റ്റിന്റെ പൂർണരൂപം
പ്രിയപ്പെട്ടവരേ,കേരളത്തിലെ ജനങ്ങൾ ആധാർ സേവനങ്ങളുമായി ബന്ധപ്പെട്ട് നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച്, പ്രത്യേകിച്ച് നമ്മുടെ തൃശ്ശൂർ ജില്ലയിൽ ഉണ്ടാകുന്ന കാലതാമസങ്ങളെയും മറ്റ് പ്രശ്നങ്ങളെയും കുറിച്ച് കഴിഞ്ഞ കുറേ നാളുകളായി എൻ്റെ ശ്രദ്ധയിൽ വന്നിരുന്നു. ഈ സാഹചര്യത്തിൽ, ആ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കാണാൻ കഴിഞ്ഞതിൻ്റെ സന്തോഷം ഞാൻ നിങ്ങളുമായി പങ്കുവെക്കുകയാണ്.കേന്ദ്ര സർക്കാരിൻ്റെ UIDAI (Unique Identification Authority of India) എടുത്ത സുപ്രധാന തീരുമാന പ്രകാരം, കേരളത്തിൽ നിലവിലുള്ള ഒരു കേന്ദ്രത്തിന് പുറമേ 14 പുതിയ ആധാർ സേവാ കേന്ദ്രങ്ങൾ (ASKs) സ്ഥാപിക്കാൻ പോകുന്നു!ഇതിൽ എനിക്ക് ഏറ്റവും അഭിമാനകരമായ കാര്യം, ഈ അത്യാധുനിക കേന്ദ്രങ്ങളിൽ ഒന്ന് നമ്മുടെ തൃശ്ശൂരിൽ തന്നെ പ്രവർത്തനമാരംഭിക്കുന്നു എന്നതാണ്.ഈ പുതിയ ASK, 2026 മാർച്ച് 14-ഓടെ തൃശ്ശൂരിൽ പ്രവർത്തനസജ്ജമാകും. ഇത് രണ്ടാം ഘട്ടത്തിൽ (Phase 2) വരുന്ന ഏക കേന്ദ്രമാണ്. പുതിയ കേന്ദ്രം വരുന്നതോടെ, ആധാർ എൻറോൾമെൻ്റ്, അപ്‌ഡേറ്റ്, പൊതുജനങ്ങളുടെ പരാതി പരിഹാരം തുടങ്ങിയ എല്ലാ സേവനങ്ങളും ജില്ലാ തലത്തിൽ തന്നെ എളുപ്പത്തിൽ ലഭ്യമാകും.ഇതൊരു തുടക്കം മാത്രമാണ്. സംസ്ഥാനത്തൊട്ടാകെ എല്ലാ ജില്ലകളിലുമായി 14 കേന്ദ്രങ്ങൾ വരുമ്പോൾ, ആധാർ സേവനം എല്ലാവർക്കും പ്രാപ്യമാവുമെന്ന കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട്.