കേരളം നിക്ഷേപ സൗഹൃദസംസ്ഥാനമല്ലെന്ന പഴി പഴങ്കതയാണോ? ആണെന്നാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പറയുന്നത്. ശരിയാണ്, കേരളത്തിലെ സംരംഭകത്വമനോഭാവം കൂടിയിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ കഴിഞ്ഞ അ‍ഞ്ചുവര്‍ഷം കൊണ്ട് സംരംഭകരെ പുഞ്ചിരിപ്പിക്കാന്‍ എന്ത് മാജിക്കാണ് സര്‍ക്കാര്‍ കാണിച്ചത്? വ്യാവസായിക രംഗത്ത് ഒരു കേരള മോഡല്‍ സൃഷ്ടിക്കാന്‍ നമ്മുടെ വ്യവസായ വകുപ്പിന് കഴിഞ്ഞിട്ടുണ്ടോ? ആ നേട്ടം വോട്ടാകുമോ? പ്രധാനപ്പെട്ട നിയമവ്യവഹാരങ്ങളിലും നീതിക്കുവേണ്ടിയുളള അതിജീവിതമാരുടെ പോരാട്ടത്തിനും വാക്കുകള്‍ക്കതീതമായി അവര്‍ക്കൊപ്പം നില്‍ക്കാന്‍ സര്‍ക്കാരിന് എത്രമാത്രം കഴിഞ്ഞു? സാമ്പത്തിക പ്രതിസന്ധിയില്‍ കുരുങ്ങിപ്പോയ കയര്‍ മേഖലയുടെ കുരുക്കഴിക്കാന്‍ എത്രമാത്രം കഴിഞ്ഞു? മന്ത്രിക്ക് മാര്‍ക്കെത്രയില്‍ വ്യവസായ നിയമ കയര്‍വകുപ്പ് മന്ത്രി പി രാജീവ്. അഭിമുഖം കാണാം.

 

ENGLISH SUMMARY:

Kerala investment opportunities are highlighted, showcasing the state government's efforts to foster entrepreneurship and attract businesses. The article delves into the success of these initiatives and their impact on various sectors.