akhil-omankuttan

ബിജെപിയില്‍ ചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍റെ ഫെയ്സ്ബുക്ക് പേജില്‍ ഒന്‍പത് മണിക്കൂര്‍ മുന്‍പ് വരെ കോണ്‍ഗ്രസ് അനുകൂല പോസ്റ്റുകള്‍.  കുന്നന്താനം ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥിക്കായി വോട്ടഭ്യര്‍ഥിച്ചുള്ള പോസ്റ്റാണ് അവസാനമായി അഖില്‍ പങ്കുവച്ചത്. 

കഴിഞ്ഞ ദിവസം, 'എന്നും എപ്പോഴും പാര്‍ട്ടിയാണ് വലുത്' എന്ന ടാഗ് ലൈനോടെ അഖില്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. കുന്നന്താനം ഗ്രാമപഞ്ചായത്ത്  മൂന്നാം വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി അനു എംഎമ്മിനൊപ്പമുള്ള ഭവന സന്ദർശനത്തിന്‍റെ ചിത്രത്തോടൊപ്പമായിരുന്നു പോസ്റ്റ്. ഇതിന് പിന്നാലെയാണ് അഖിലിന്‍റെ പാര്‍ട്ടി മാറ്റം. 

അഖില്‍ ഓമനക്കുട്ടനെ ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. കുന്നന്താനം സ്വദേശിയാണ് അഖില്‍.  2012മുതല്‍ പത്ത് വര്‍ഷം യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയായിരുന്നു. 

ENGLISH SUMMARY:

Akhil Omanakuttan's defection from Youth Congress to BJP has stirred Kerala politics. The former Youth Congress state secretary's Facebook page showed Congress-friendly posts just hours before joining the BJP, highlighting the sudden shift.