veena-vehicle

TOPICS COVERED

കണ്ണൂരിൽ വിവിധ ഇടങ്ങളിൽ രാവിലെ മുതല്‍ ആരോഗ്യമന്ത്രി വീണ ജോർജിന് നേരെ യൂത്ത് കോൺഗ്രസുകാരുടെ കരിങ്കൊടി പ്രതിഷേധമുണ്ടായി. ഇരിക്കൂരിലും, പയ്യാവൂരിലും തലശ്ശേരിയിലും ചാലോടും പ്രവർത്തകർ കരിങ്കൊടി കാണിച്ചു. കണ്ണൂര്‍ നഗരത്തിലും യൂത്ത് ലീഗ്  പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കൊടി കാണിച്ചു . കല്യാട് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം ഉദ്ഘാടന പരിപാടിക്ക് വരുമ്പോഴും മടങ്ങുമ്പോഴുമാണ് പ്രതിഷേധമുണ്ടായത്.

മന്ത്രി വീണാ ജോര്‍ജിനെ കരിങ്കൊടി കാട്ടുന്നതിനിടെ കണ്ണൂര്‍ പെരിങ്ങോത്ത് യൂത്ത് ലീഗ് നേതാവിനെ സി.പി.എമ്മുകാര്‍ മര്‍ദിച്ചുവെന്നും ആരോപണമുണ്ടായി. ഇതിനിടെ കരിങ്കൊടി പ്രതിഷേധത്തിനെതിരെ ആരോഗ്യ മന്ത്രിതന്നെ രംഗത്തുവന്നിരുന്നു. ആരോഗ്യരംഗത്തെ കേരളത്തിന്റെ മുന്നേറ്റത്തിനെതിരെയാണോ കരിങ്കൊടി എന്ന് മന്ത്രി ചോദിച്ചു. കരിങ്കൊടിയെ പൂമാലയായി സ്വീകരിക്കുന്നു എന്നും മന്ത്രി പരിപാടിയിൽ പറഞ്ഞു.

ENGLISH SUMMARY:

Veena George protest occurred in various locations in Kannur as Youth Congress and Youth League workers showed black flags. The Health Minister stated that she welcomes black flags as garlands and questioned if the protest was against Kerala's advancements in the health sector.