ബിജെപി ബന്ധം അവസാനിപ്പിച്ച് സന്ദീപ് വാര്യർ കോൺഗ്രസിലെത്തിയിട്ട് ഒരു വർഷം . പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്താണ് സന്ദീപ് ബിജെപി വിട്ട് കോൺഗ്രസിൽ എത്തിയത്. ബിജെപി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി ആണെന്ന് കോൺഗ്രസിൽ എത്തിയ സന്ദീപ് വാര്യർ ആദ്യം പറഞ്ഞത്. സ്നേഹത്തിന്റെ കടയിൽ അംഗത്വം എടുക്കാൻ കഴിഞ്ഞതിൽ സന്തോഷം എന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തിരുന്നു. ഇതിന് പിന്നാലെ കെപിസിസി ജനറൽ സെക്രട്ടറിയായി സന്ദീപിനെ നിയോഗിച്ചായിരുന്നു,
ഇപ്പോഴിതാ പാർട്ടിയിലെത്തിയിട്ട് ഒരു വർഷം തികഞ്ഞതിൻ്റെ സന്തോഷം പങ്കുവയ്ക്കുകയാണ് സന്ദീപ് വാര്യർ. അന്തസ്സോടെ ആത്മാഭിമാനത്തോടെ കോൺഗ്രസുകാരൻ ആയിട്ട് ഇന്നേക്ക് ഒരു വർഷം എന്നാണ് സന്ദീപ് കുറിച്ചത്. ‘ഇന്നേക്ക് ഒരു വർഷം മുമ്പാണ് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആ തീരുമാനം കൈക്കൊണ്ട് നടപ്പാക്കിയത്. അന്തസ്സോടെ ആത്മാഭിമാനത്തോടെ കോൺഗ്രസുകാരൻ ആയിട്ട് ഇന്നേക്ക് ഒരു വർഷം. ഈ ഒരു വർഷക്കാലം കൊണ്ട് ഒരായുസ്സിലെ സ്നേഹവും അതോടൊപ്പം പിന്തുണയും തന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന മഹാപ്രസ്ഥാനത്തിന്, സഹപ്രവർത്തകർക്ക് ഒരായിരം നന്ദി’–സന്ദീപിൻ്റെ വാക്കുകൾ.