50 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളുടെ ആദ്യ പട്ടിക കോൺഗ്രസ് സംസ്ഥാന നേതൃത്വം സ്ക്രീനിങ് കമ്മിറ്റിക്കു കൈമാറി. 10 സീറ്റുകളിൽ ഒന്നിലധികം പേരും കൈമാറിയിട്ടുണ്ട്. സിറ്റിങ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിക്കു പുറത്തായതോടെ പാലക്കാട് മണ്ഡലത്തിൽ ചലച്ചിത്രതാരം രമേശ് പിഷാരടി സ്ഥാനാർഥിയാവും.

എന്നാൽ സ്ഥാനാർഥി ചർച്ച നടന്നിട്ടില്ലെന്നാണ് രമേഷ് പിഷാരടി പറയുന്നത്. കോൺഗ്രസ് ആവശ്യപ്പെട്ടാൽ മത്സരിക്കാൻ തയ്യാറാണെന്നും നേതൃത്വം ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും പരാതിയില്ലെന്നും പിഷാരടി പറഞ്ഞു. എല്ലാ തിരഞ്ഞെടുപ്പിലും തൻ്റെ പേര് ചർച്ചയാകാറുണ്ടെന്നും പിഷാരടി പറഞ്ഞു.

കോൺഗ്രസിൻ്റെ ആദ്യ സ്ഥാനാർത്ഥി പട്ടിക എഐസിസി സ്ക്രീനിംഗ് കമ്മിറ്റിക്ക് കെപിസിസി കൈമാറിയിരുന്നു. പ്രതിപക്ഷ നേതാവിൻ്റെ യാത്രക്ക് ശേഷം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കി. അമ്പത് പേരുടെ പട്ടിക എപ്പോൾ വേണമെങ്കിലും പുറത്ത് വിടാൻ സജ്ജമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അവകാശപ്പെട്ടു. സിറ്റിങ് മണ്ഡലങ്ങളും, ഒറ്റപ്പേരിലെത്തിയ മറ്റ് മണ്ഡലങ്ങളുമുൾപ്പെടുന്ന പട്ടികയാണ് ഇന്നത്തെ ചർച്ചയിൽ മധുസൂദൻ മിസ്ത്രി അധ്യക്ഷനായ സ്ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറിയത്.

ENGLISH SUMMARY:

Congress candidate list for Kerala Assembly elections has been submitted to the screening committee, with Ramesh Pisharody being considered for the Palakkad seat after sitting MLA Rahul Mankootathil was excluded. The KPCC has handed over the initial list of 50 candidates to the AICC screening committee, and the final list is expected to be announced after the Leader of the Opposition's tour.