കേരളത്തിലെ ഏറ്റവും വലിയ കലാ സാഹിത്യോൽസവമായ ഹോർത്തൂസ് രണ്ടാം പതിപ്പിന്‍റെ ഭാഗമായ പദയാത്ര ആലപ്പുഴ ജില്ലയിൽ പര്യടനം നടത്തി. ഓരോ ജില്ലകളിലെയും നാട്ടു ശൈലികളും തനത് വാക്കുകളും വീണ്ടെടുക്കാനാണ് പദങ്ങളുടെ യാത്ര സംഘടിപ്പിക്കുന്നത്. ചേർത്തല സെന്‍റ് മൈക്കിൾസ് കോളജിൽ നിന്നാരംഭിച്ച ജില്ലയിലെ പര്യടനം ആലപ്പുഴ സെന്‍റ് ജോസഫ്സ് കോളജിലെത്തി,  മാവേലിക്കര ബിഷപ് മൂർ കോളജിൽ സമാപിച്ചു. പദയാത്ര വാഹനത്തിൽ ഒരുക്കിയ പുസ്തകത്തിൽ അധ്യാപകരും വിദ്യാർഥികളും നാട്ടുഭാഷാ പദങ്ങളും പ്രയോഗങ്ങളും അവയുടെ അർഥവും എഴുതി. പദയാത്രയിൽ ശേഖരിക്കുന്ന വാക്കുകൾ കോർത്തിണക്കി കൊച്ചി സുഭാഷ് പാർക്കിലെ ഹോർത്തൂസ് വേദിയിൽ എത്തിക്കും. ഈ മാസം 27 മുതൽ 30 വരെ കൊച്ചിയിലാണ് ഹോർത്തൂസ് നടക്കുന്നത്.

ENGLISH SUMMARY:

Hortus festival's second edition Padayatra toured Alappuzha district to rediscover local dialects and unique words. The Padayatra collects words and meanings from teachers and students, which will be presented at the Hortus venue in Kochi.