child-death-1-

TOPICS COVERED

കുളിപ്പിക്കുന്നതിനിടെ രണ്ടു മാസം പ്രായമായ കുട്ടി കിണറ്റിൽ വീണു മരിച്ചു. കുറുമാത്തൂർ പൊക്കുണ്ട് ജാബിർ–മുബഷിറ ദമ്പതികളുടെ മകൻ ഹാമിഷ് ആണ് മരിച്ചത്. ഇന്നു രാവിലെ പത്തരയോടെയാണ് സംഭവം കിണറിനു സമീപത്തുനിന്ന് മുബഷിറ കുട്ടിയെ കുളിപ്പിക്കുകയായിരുന്നു. ഇതിനിടെ കുട്ടി കുതറുകയും കിണറ്റിലേക്കു വീഴുകയുമായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. 

നല്ല ആഴമുള്ള കിണറ്റിലേക്കാണ് കുട്ടി വീണത്. ബഹളം കേട്ടെത്തിയ നാട്ടുകാർ ഉടൻ തന്നെ തളിപ്പറമ്പ് ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

ENGLISH SUMMARY:

Infant death occurred after a two-month-old baby fell into a well while being bathed. The tragic incident took place in Kurumathur, with attempts to save the child's life at hospitals proving unsuccessful.