പിഎം ശ്രീ വിവാദവും മെസ്സിയുടെ കേരളത്തിലേയ്ക്കുള്ള വരവും വാര്‍ത്തകളില്‍ നിറയുമ്പോള്‍ പരിഹാസ പോസ്റ്റുമായി കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍. രാവിലെ ചേർന്ന് എൽഡിഎഫ് യോഗത്തിലെ തീരുമാനങ്ങൾ എന്ന കുറിപ്പിലൂടെയാണ് ട്രോളി രംഗത്ത് വന്നത്.
കലൂർ സ്റ്റേഡിയത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിക്കാൻ തീരുമാനിച്ചു, പി എം ശ്രീ പദ്ധതിയുടെ എംഒയു തിരുത്താൻ അർജൻറീന ഫുട്ബോൾ ഫെഡറേഷനെ സമീപിക്കാൻ തീരുമാനിച്ചു. കേരളത്തെ അവഗണിച്ച മെസ്സിക്കെതിരെ ഡൽഹിയിലെ ബ്രസീൽ എംബസിയിലേക്ക് മാർച്ച് നടത്താൻ ഡിവൈഎഫ്ഐയെ ചുമതലപ്പെടുത്തി. എന്നിങ്ങനെ പോകുന്നു സന്ദീപ് വാര്യരുടെ പരിഹാസം.
അതേ സമയം പിഎം ശ്രീ പദ്ധതിയുടെ പേരിൽ ഇടതുമുന്നണിയിൽ രൂപപ്പെട്ട ഭിന്നത അവസാനിക്കുന്നെന്നു സൂചന. പദ്ധതിയിൽനിന്ന് ഇളവ് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനു കത്തയയ്ക്കണമെന്ന സിപിഐയുടെ ആവശ്യത്തിനു സിപിഎം വഴങ്ങിയതോടെയാണ് ഭിന്നത അവസാനിക്കുന്നത്. ആവശ്യം അംഗീകരിക്കപ്പെട്ടതോടെ, ഇന്നു വൈകിട്ടു നടക്കുന്ന മന്ത്രിസഭായോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കുമെന്നാണ് വിവരം.