ഉത്തര മലബാറില്‍ തെയ്യക്കാലം തുടങ്ങാറായപ്പോള്‍ അണിയലങ്ങള്‍ ഒരുങ്ങുകയാണ്. കളിയാട്ടത്തിന് മുന്നോടിയായി ആടയാഭരണങ്ങള്‍ നിരവധിയുണ്ട് അണിയറയില്‍.
തെയ്യം ചിലമ്പണിയുന്ന തുലാമാസം.. തുലാം ഒന്നിന് കാവുകള്‍ തെയ്യങ്ങളെ വരവേല്‍ക്കാനൊരുങ്ങും. പത്തോടെ തെയ്യക്കാലത്തിന്‍റെ ആരംഭം.. തെയ്യത്തിന് പ്രാധാന്യം ആടയാഭരണങ്ങള്‍. ചൂടകം, കടകം ,വള, കൈവിരുത് , കൈതണ്ട, കൊമ്പോലകാത്, താടിയും മീശയും , തിരുമുടി, അങ്ങനെ നിരവധി. അവ മിനുക്കിയെടുക്കുകയാണ് പാവന്നൂരിലെ വിജയൻ പെരുവണ്ണാനും കുടുംബവും.
മുരിക്കും മുളയും കമുകും വേണം അണിയലം നിര്‍മ്മിയ്ക്കാന്‍. തിരുവപ്പന, വെള്ളാട്ടം , ബാലി, കുടിവീരൻ തെയ്യം, ധർമ്മ ദൈവം, തായിപ്പര ദേവത, ഇളയിടത്ത് ഭഗവതി, ബപ്പിരിയൻ എന്നീ തെയ്യങ്ങൾക്കുള്ള അണിയലങ്ങളാണ് അണിയറയില്‍ മിനുങ്ങുന്നത്. വൈവിധ്യമാര്‍ന്ന ഓടകളും, മുടികളും വ്യത്യസ്ത ആകൃതിയിലും നിറത്തിലുമുള്ള അണിയലങ്ങളും തെയ്യത്തിന് രൂപഭംഗി ചാര്‍ത്തും.
പൂര്‍വികര്‍ പകര്‍ന്നു നല്‍കിയ പാഠങ്ങളാണ് കൈമുതല്‍. കണക്കുകളും ചിട്ട വട്ടങ്ങളും കൃത്യമാകണം. എന്നാലേ അണിയലം പൂര്‍ണമാകൂ.. രാപ്പകല്‍ ഭേദമില്ലാതെ തെയ്യം കെട്ടിയാടുന്ന നാളുകള്‍ക്ക് കാത്തിരിപ്പാണിനി