ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിനോട് അപമര്യാദയായി പെരുമാറി മധ്യവയസ്‌കൻ. വൈഷ്ണവ് എന്നയാളാണ് തനിക്കുണ്ടായ മോശം അനുഭവം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്.
സീറ്റിൽ തൊട്ടടുത്തിരുന്ന മധ്യവയസ്‌കനായ ആൾ വൈഷ്ണവിന്‍റെ തുടയിൽ പിടിക്കുന്നതും മോശമായി സ്പർശിക്കാൻ ശ്രമിക്കുന്നതും കാണാം. ഇത് ചോദ്യം ചെയ്തതോടെ ഇയാൾ തർക്കിക്കുന്നതും വിഡിയോയിലുണ്ട്. തനിക്കും വീട്ടിൽ മക്കളില്ലെ എന്ന് വൈഷ്ണവ് ഇയാളോട് ചോദിക്കുന്നുണ്ട്.
മധ്യവയസ്കന്‍റെ മുഖം താൻ കാണിക്കാത്തത് അയാൾക്കും തന്‍റെ പ്രായമുള്ള പിള്ളേർ വീട്ടിൽ കാണും എന്നത് കൊണ്ടാണെന്നും ഇനി ആരോടും ഇങ്ങനെ പെരുമാറരുതെന്നും വൈഷ്ണവ് അയാൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്.