ബസ് സ്റ്റോപ്പിലേക്ക് നടന്നു പോവുകയായിരുന്ന കോളജ് വിദ്യാർത്ഥിനിയെ തടഞ്ഞ് നിര്‍ത്തി അശ്ലീല വിഡിയോ കാണിച്ച തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ. തമിഴ്നാട് തേനി പുതുപ്പെട്ടി സ്വദേശി വിജയരാജ എം.പിയെയാണ് (42) പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥിനിയെ വഴി ചോദിക്കാനെന്ന വ്യാജേന തടഞ്ഞുനിർത്തിയ പ്രതി കൈവശമിരുന്ന മൊബൈൽ ഫോണിൽ അശ്ലീലവീഡിയോ കാണിക്കുകയും തുടർന്ന് ലൈംഗിക ചേഷ്ട കാട്ടിയ ശേഷം വാഹനം ഓടിച്ചുപോവുകയുമായിരുന്നു.
കഴിഞ്ഞമാസം 27ന് രാവിലെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കേരളത്തിൽ പലയിടങ്ങളിലും കച്ചവടത്തിനായി വാഴക്കുല എത്തിച്ച് നൽകുന്ന വിജയരാജ പണം ശേഖരിച്ച് തിരികെ പോകുംവഴിയാണ് വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയത്. പുനലൂരിലേക്കുളള വഴി ഏതാണെന്നറിയുമോ എന്ന് ചോദിച്ചാണ് പെണ്‍കുട്ടിയെ പിടിച്ചു നിര്‍ത്തിയത്. കുട്ടി വഴി പറഞ്ഞ് കൊടുക്കുന്നതിനിടെ, ഇയാള്‍ മൊബൈലില്‍ പോണ്‍ വിഡിയോ പ്ലേ ചെയ്യുകയായിരുന്നു. പ
പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത കൂടൽ പൊലീസ് പൊലീസ് വ്യാപക അന്വേഷണത്തിനൊടുവിലാണ് പ്രതിയിലേക്ക് എത്തിയത്. കൂടൽ പൊലീസ് സബ് ഇൻസ്‌പെക്ടർ അനിൽകുമാർ, ഡ്രൈവർ എസ്.സി.പി.ഒ ഹരിദാസ്, സി.പി.ഒ ആഷിഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. വിജയരാജ എം.പിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.