വഴി ചോദിക്കാനെന്ന മട്ടില്‍ വിദ്യാര്‍ഥിനിയെ തടഞ്ഞ് നിര്‍ത്തി അശ്ലീല വിഡിയോ കാണിച്ച വാഴക്കുലക്കച്ചവടക്കാരന്‍ അറസ്റ്റില്‍. തമിഴ്നാട് തേനി സ്വദേശി വിജയരാജയാണ് അറസ്റ്റിലായത്. കഴിഞ്ഞ27ന് പത്തനംതിട്ട കൂടല്‍ ജംക്ഷനില്‍ ആയിരുന്നു ഉപദ്രവം.
വഴി ചോദിക്കാനെന്ന മട്ടില്‍ തടഞ്ഞു നിര്‍ത്തി ഫോണില്‍ വിഡിയോ കാണിക്കുകയും അശ്ലീല ചേഷ്ട കാണിക്കുകയും ചെയ്തു. വിദ്യാര്‍ഥിനി ഞെട്ടിത്തരിച്ച് നില്‍ക്കെ പ്രതി രക്ഷപെട്ടു. കൂടല്‍ പൊലീസിന്‍റെ സമര്‍ഥമായ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.