പലതരത്തിലുള്ള പൂ കൃഷി നമ്മൾ കണ്ടിട്ടുണ്ടാവും. എന്നാൽ 2500 അടി ഉയരമുള്ള മലയിലെ പൂപ്പാടം കണ്ടിട്ടുണ്ടോ. മനോഹര കാഴ്ച കാണാൻ ആഗ്രഹിക്കുന്നവർക്ക് ഇടുക്കി തൊടുപുഴ ഉറവ പാറയിലേക്ക് വണ്ടി കയറാം.
തൊടുപുഴ നഗരം മുഴുവൻ ഒറ്റനോട്ടത്തിൽ കാണണോ അങ്ങനെ കാണണമെങ്കിൽ ഉറവ പാറയാണ് ആദ്യ ഓപ്ഷൻ. എന്നാൽ ഇപ്പോൾ ഉറവപ്പാറ സഞ്ചാരികളെ ആകർഷിക്കുന്നത് കാഴ്ചയുടെ മറ്റൊരു വസന്തം ഒരുക്കിയാണ്.
മലമുകളിലുള്ള 40 സെന്‍റ് സ്ഥലത്ത് സംരംഭകനായ അനൂപ് പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ചെണ്ടുമല്ലി കൃഷിയാണ് വിജയം കൊയ്തത്. കച്ചവടക്കാർ സമീപിച്ചെങ്കിലും സഞ്ചാരികളെ ആകർഷിക്കുന്നതിനാൽ പൂക്കൾ വിൽക്കാൻ അനൂപ് തയാറല്ല. പൂപാടത്തിനൊപ്പം 1000 വർഷത്തിലേറെ പഴക്കമുള്ള ക്ഷേത്രവും ചുറ്റുമുള്ള ഇലവീഴാപൂഞ്ചിറയുൾപ്പടെയുള്ള മലനിരകളും ഉറപ്പാറയുടെ ഭംഗി കൂട്ടുകയാണ്.