ശമ്പളപരിഷ്കരണം അടക്കമുള്ള വിവിധ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പണിമുടക്കിലേക്ക് കടക്കുമെന്ന് കേരള ഗവ.മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന്‍. ഒപി, ക്ലാസുകള്‍ എന്നിവ ബഹിഷ്കരിച്ച് തുടര്‍സമരത്തിലേക്ക് കടക്കും. ഡോക്ടര്‍മാരെ സര്‍ക്കാര്‍ ചൂഷണം ചെയ്യുകയാണെന്നും സംസ്ഥാന പ്രസിഡന്‍റ് ഡോ.റോസ്നാരാ ബീഗം പറഞ്ഞു.
വെട്ടിക്കുറച്ച ശമ്പളം പുനസ്ഥാപിക്കണം, മെഡിക്കല്‍ അധ്യാപക തസ്തിക ഉടന്‍ സൃഷ്ടിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചത്. കെട്ടിടങ്ങള്‍ മാത്രം നിര്‍മിച്ച് തസ്തിക സൃഷ്ടിക്കാതെ സ്ഥലമാറ്റം എന്ന പേരില്‍ ഡോക്ടര്‍മാരെ മാറ്റുന്നു. ഇത് മെഡിക്കല്‍ കോളജില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
തിരുവനന്തപുരത്ത് ഡി.എം.ഇ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ മെഡിക്കല്‍ കോളജിലെ ഉപകരണ ക്ഷാമം വെളിപ്പെടുത്തിയ യൂറോളജി വിഭാഗം മേധാവി ഹാരിസ് ചിറയ്ക്കല്‍ ഉള്‍പ്പടെ ഒട്ടേറെ ഡോക്ടര്‍മാര്‍ പങ്കെടുത്തു. നാലുവര്‍ഷത്തെ ശമ്പള കുടിശിക ഡോക്ടര്‍മാര്‍ക്ക് ലഭിക്കാനുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.