ആറ് പേർക്ക് പുതു ജീവനേകി സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. കൊല്ലം ചടയമംഗലം ശിവദം വീട്ടിൽ എസ് ബിനുവിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ചൊവ്വാഴ്ച ഉണ്ടായ ബൈക്ക് അപകടത്തിൽ പരുക്കേറ്റ ബിനുവിന് ഇന്നലെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. ഹൃദയം രാവിലെ റോഡ് മാർഗ്ഗം കോട്ടയത്തേയ്ക്ക് കൊണ്ടുപോകും.
മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന രോഗിക്കാണ് ഹൃദയം മാറ്റിവയ്ക്കുന്നത്. കരൾ , വൃക്കകൾ , നേത്രപടലങ്ങൾ എന്നിവ തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് പുതുജീവൻ നൽകും.