ഓണക്കാലമായതോടെ പൂക്കള്‍ക്കിനി ഡിമാന്‍ഡ് കൂടും. എന്നാലത് മുന്‍കൂട്ടിക്കണ്ട് തയ്യാറെടുത്ത രണ്ട് പൊലീസുകാരും അവരുടെ സുഹൃത്തുക്കളുമുണ്ട് കോഴിക്കോട്. ഈസ്റ്റ്ഹില്‍ സ്വദേശികളായ സുഹൃത്തുക്കളാണ് ഓണത്തിനായി ചെണ്ടുമല്ലിപ്പൂക്കള്‍ കൃഷിചെയ്തത്.
ഗുണ്ടല്‍പേട്ടിലെ പൂപ്പാടത്തില്‍ മനം മയങ്ങിപ്പോയപ്പോഴാണ് ചെണ്ടുമല്ലിപ്പൂക്കള്‍ നാട്ടിലൊന്ന് പരീക്ഷിച്ചാലോ എന്ന് ആലോചിച്ചത്. ഫലമോ, ഒരു പൂ ചോദിച്ചിടത്ത് പൂക്കാലം കിട്ടിയപോലെയായി.
ബോംബ് സ്‌ക്വാഡിലെ അസിസ്റ്റന്‍റ് എസ്ഐ ടി പ്രദീപ്, ബന്ധുവായ എആര്‍ ക്യാംപിലെ എസ്ഐ ശൈലേഷ്, സുഹൃത്തുക്കളായ ടിപി ഷാജി, ഷിബിന്‍ദാസ് എന്നിവര്‍ചേര്‍ന്നാണ് കൃഷയിറക്കിയത്. അയല്‍വാസി സൗജന്യമായി സ്ഥലം കൂടി നല്‍കിയതോടെ കാര്യങ്ങള്‍ എളുപ്പമായി. 300 തൈകളാണ് നട്ടത്. ഇടയ്ക്ക് കാലാവസ്ഥ പ്രതികൂലമായപ്പോള്‍ ചെടികള്‍ നശിച്ചു. വീണ്ടും തൈകള്‍ വച്ചുപിടിപ്പിച്ചാണ് ഇപ്പോഴത്തെ പൂപ്പാടം തീര്‍ത്തത്. അയല്‍വാസികള്‍ക്ക് ആവശ്യത്തിന് നല്‍കിയശേഷം ബാക്കി പൂക്കള്‍ വിപണിയിലെത്തിക്കാനാണ് തീരുമാനം.