Untitled design - 1

തൃശൂര്‍ ശക്തന്‍മാര്‍ക്കറ്റിലെ ഇറച്ചിക്കടയില്‍ തൊഴിലാളിയായിരുന്ന കണ്ണൂര്‍ പാലപ്പിള്ളി സ്വദേശി കെ.പി.മുബഷീര്‍ കഴിഞ്ഞ ഫെബ്രുവരി ഒന്നിന് മുങ്ങി. തൊട്ടടുത്ത കടകള്‍ കുത്തിതുറന്ന് അരലക്ഷം രൂപ തട്ടി. തൊഴിലാളികളുടെ രണ്ടു ഫോണുകളും അടിച്ചുമാറ്റി. തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനിലെ എസ്.ഐ : ബിപിന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘം മുബഷീറിനെ നാടകീയമായി പിടികൂടി. 

തട്ടിയെടുത്ത അരലക്ഷം വനിതാ സുഹൃത്തുക്കളുമായി ധൂര്‍ത്തടിച്ചു. ഫോണുകള്‍ രണ്ടും കിട്ടി. പതിനെട്ടു കേസുകളില്‍ പ്രതിയാണ് മുബഷീര്‍. ഭാര്യയും മൂന്നു മക്കളുമുണ്ട്. ഒരിടത്തു പണിയ്ക്കു കയറും. അവിടെ നിന്ന് മോഷ്ടിക്കും. കറുത്ത വേഷമാത്രമേ ധരിക്കൂ മുബഷീര്‍. ജയിലില്‍ നിന്നിറങ്ങിയാല്‍ മുബഷീര്‍ ഏതെങ്കിലും കടയില്‍ വരും. തൊഴില്‍ തേടി. വ്യാപാരികള്‍ ജാഗ്രതൈ! .

കടയില്‍ ജോലി ചെയ്യുന്നതിനിടെ മുതലാളി പറഞ്ഞു. ‘മുബഷീറെ 500 രൂപ മേശയില്‍ നിന്നെടുത്ത് സഹപ്രവര്‍ത്തന് കൊടുക്കാമോ’. കാഷ് കൗണ്ടറിലെ മേശയില്‍ ഞാന്‍ കൈ കൊണ്ടു തൊടില്ലെന്നായിരുന്നു മുബഷീറിന്‍റെ മറുപടി. അങ്ങനെ പറഞ്ഞ ആളാണ് കടയും കുത്തിതുറന്ന് പണവും ഫോണും കൊണ്ടുപോയത്. 

ENGLISH SUMMARY:

Thrissur theft case involves a fugitive worker named K.P. Mubeeshir who was apprehended by the police. The accused had previously absconded after a robbery and is now facing multiple charges.