കോട്ടയം ചിങ്ങവനത്ത് പേപ്പർ മില്ലിലെ യന്ത്രത്തിൽ ഷോൾ കുരുങ്ങി തലയിടിച്ച് വീണ് ജീവനക്കാരിക്ക് ദാരുണാന്ത്യം. പനച്ചിക്കാട് നെല്ലിക്കൽ സ്വദേശിനി ബിനു ആണ് മരിച്ചത്. ചിങ്ങവനം ചന്തക്കവലയിലെ സെൻ്റ് മേരീസ് പേപ്പർ മില്ലിലായിരുന്നു അപകടം.
ജോലിക്കിടെ ഷോൾ മെഷീനിലെ ബെൽറ്റിൽ കുടുങ്ങി ബിനു മറിഞ്ഞുവീഴുകയായിരുന്നു. തല ഇടിച്ചാണ് വീണത്. ജീവനക്കാർ ചേർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.