നാലാം ക്ലാസിലെ എല്‍എസ്എസ് പരീക്ഷ ജയിച്ച വിദ്യാര്‍ഥികള്‍ക്ക് സര്‍പ്രൈയ്സ് സമ്മാനം നല്‍കി ക്ലാസ് ടീച്ചര്‍. കോഴിക്കോട് മരുതോങ്കര കള്ളാട് എല്‍പി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് അധ്യാപികയായ എ.കെ ബീന സ്വന്തം ചെലവില്‍ സൈക്കിള്‍ സമ്മാനമായി നല്‍കിയത്.
എല്‍എസ്എസ് പരീക്ഷയുടെ ഫലമെത്തിയപ്പോള്‍ വിജയിച്ച പത്ത് വിദ്യാര്‍ഥികളെ അമ്പരപ്പിക്കുന്നതായിരുന്നു സ്കൂളിലെ അനുമോദനചടങ്ങ്.ക്ലാസ് ടീച്ചറിന്‍റെ വക സ്നേഹസമ്മാനമായി ഉഗ്രന്‍ സൈക്കിളുകള്‍. പഠിത്തത്തില്‍ ഉഴപ്പിയപ്പോള്‍ ക്ലാസിലെ 15 വിദ്യാര്‍ഥികള്‍ക്കുമുന്നില്‍ ബീന ടീച്ചര്‍ നല്‍കിയ വാഗ്ദാനമായിരുന്നു സൈക്കിള്‍.
മുഹമ്മദ് റസിന്‍, അലേഖ്യ ലക്ഷ്മി, ശ്രിമയ, ഇയാദ് അമന്‍, നൂഹ ഷെറിന്‍, അമിന്‍ ഷാന്‍, നിരന്‍ രാജ്, മുഹമ്മദ് സിദാന്‍, ആരാധ്യ ലിജീഷ്, സൈനബ മെഹറിന്‍ എന്നിവരാണ് വിജയികളായത്.
അവരുടെ അധ്യപികയ്ക്കും ഈ വിജയം ഇരട്ടിമധുരം പകരുന്നതാണ്. തുടര്‍ പഠനത്തിന് പോകുമ്പോഴും ടീച്ചര്‍ പകര്‍ന്നു നല്‍കിയ അറിവും സ്നേഹവും കൂട്ടിന് ഈ സൈക്കിളും കുഞ്ഞുങ്ങള്‍ക്കൊപ്പമുണ്ടാവും.