അന്‍പതു വര്‍ഷം പഴക്കമുള്ള ക്യാമറകളും കാസറ്റുകളും കാണാന്‍ തൃശൂര്‍ സെന്‍റ് തോമസ് കോളജിലേക്ക് വന്നോളൂ. പഴയ ടൈപ്പ് റൈറ്റിങ് മെഷീനും കാണാം. വ്യത്യസ്തമായ പ്രദര്‍ശനം ഇന്ന് അവസാനിക്കും.
പിക്ചര്‍സ്ക് 2025 എന്ന പേരിലാണ് വ്യത്യസ്മായ മേളയ്ക്കു സെന്‍റ് തോമസ് കോളജില്‍ തുടക്കമായത്. ഫൊട്ടോ എക്സ്ബിഷന്‍, ലൈവ് ഫൊട്ടോ സെഷന്‍ അങ്ങനെ ഏറെ പുതുമയുള്ള ഇടങ്ങളാണ് ഒരുക്കിയിട്ടുള്ളത്. രണ്ടായിരത്തിലേറെ വിദ്യാര്‍ഥികളാണ് ഇതിനായി പ്രയത്നിക്കുന്നത്. മറ്റു കലാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും പ്രദര്‍ശനം കാണാന്‍ എത്തി.
കോളേജ് പ്രിൻസിപ്പൽ ഡോ. ഫാദർ മാർട്ടിൻ കെ. എ ഉദ്ഘാടനം ചെയ്തു. മീഡിയ സ്റ്റഡീസ് ഡയറക്ടർ ഫാദർ ഫിജോ ജോസഫ് ആലപ്പാടൻ അധ്യക്ഷത വഹിച്ചു.