വിവാദങ്ങളിലൂടെ ശ്രദ്ധേയനായ വ്ലോഗറാണ് തൊപ്പി എന്ന നിഹാദ്. ബസ് ജീവനക്കാർക്കു നേരെ തോക്കു ചൂണ്ടിയതിന് വടകര പൊലീസ് ഇയാളെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.മലപ്പുറം വളാഞ്ചേരിയിൽ കഴിഞ്ഞ ദിവസം കട ഉദ്ഘാടനത്തിനെത്തിയപ്പോള്‍ വേദിയില്‍ അശ്ലീല പദപ്രയോഗങ്ങൾനടത്തിയതിന് തൊപ്പിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടാക്കിയെന്ന വകുപ്പും ഇയാള്‍ക്കെതിരെയുണ്ടായിരുന്നു. അന്ന് പൊലീസ് മുറിയുടെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയാണ് തൊപ്പിയെ പൊക്കിയത്.
എന്നാല്‍ തൊപ്പിക്ക് വലിയ രീതിയിലുള്ള ആരാധകരാണ് സമൂഹമാധ്യമത്തിലുള്ളത്. Mrz Thoppi എന്നാണ് തൊപ്പി എന്ന നിഹാദിന്‍റെ യൂട്യൂബ് ചാനൽ, ഗെയിമിംഗ് സ്ട്രീമിംഗ് എന്നിങ്ങനെയാണ് തൊപ്പിയുടെ കണ്ടന്‍റുകള്‍, തൊപ്പിയുടെ ടീമില്‍ ചേരണമെന്ന് ആഗ്രഹവുമായി പലരും വരാറുണ്ട്. ഇപ്പോള്‍ അത്തരത്തില്‍ നിലംബൂരില്‍ നിന്ന് 200 കിലോമീറ്റര്‍ കാല്‍നടയായി തൊപ്പിയെ കാണാനായി എത്തിയ യുവാവാണ് വൈറല്‍. തൊപ്പി കേരളത്തിന്‍റെ വിജയ് ആണെന്നും തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും ഇയാള്‍ പറയുന്നു. എന്നാല്‍ ടീമില്‍ ചേര്‍ക്കാതെ തൊപ്പി ഇയാളെ മടക്കിയയച്ചു.
നേരത്തെ തന്റെ വരുമാനം വെളിപ്പെടുത്തിയിട്ടുള്ള തൊപ്പിയുടെ വിഡിയോയാണ് വലിയ രീതിയില്‍ വൈറലായിരുന്നു. മയക്കുമരുന്ന് കച്ചവടം ഉണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു തൊപ്പി. മണിക്കൂറിന് 21000 രൂപ തനിക്ക് വരുമാനമുണ്ടെന്ന് പറയുന്നുണ്ട് ആ വിഡിയോയില്‍ തൊപ്പി.