sona-death-kothamangalam

കോതമംഗലത്തെ ടിടിസി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്തായ റമീസിനും കുടുംബത്തിനുമെതിരേ ഗുരുതരമായ ആരോപണങ്ങളടങ്ങിയ ആത്മഹത്യാക്കുറിപ്പ് പുറത്ത് വന്നിരുന്നു. റമീസും കുടുംബവും മതം മാറാൻ നിർബന്ധിച്ചതായും മതം മാറാൻ താൻ തയാറാണെന്ന് പറഞ്ഞെങ്കിലും പിന്നേയും റമീസും കുടുംബവും തന്നോട് ക്രൂരത തുടർന്നുവെന്നുമടക്കമുള്ള കാര്യങ്ങളാണ് പെണ്‍കുട്ടി തന്‍റെ ആത്മഹത്യാക്കുറിപ്പിലൂടെ ആരോപിക്കുന്നത്.

കോതമംഗലത്തെ ടിടിസി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്തായ റമീസിനും കുടുംബത്തിനുമെതിരേ ഗുരുതരമായ ആരോപണങ്ങളടങ്ങിയ ആത്മഹത്യാക്കുറിപ്പ് പുറത്ത്. റമീസും കുടുംബവും മതം മാറാൻ നിർബന്ധിച്ചതായും മതം മാറാൻ താൻ തയാറാണെന്ന് പറഞ്ഞെങ്കിലും പിന്നേയും റമീസും കുടുംബവും തന്നോട് ക്രൂരത തുടർന്നുവെന്നുമടക്കമുള്ള കാര്യങ്ങളാണ് സോന തന്‍റെ ആത്മഹത്യാക്കുറിപ്പിലൂടെ ആരോപിക്കുന്നത്. വിവാഹം കഴിക്കണമെങ്കില്‍ മതംമാറണമെന്നായിരുന്നു സുഹൃത്തായ റമീസിന്‍റെയും കുടുംബത്തിന്‍റെയും നിര്‍ബന്ധമെന്നും ഇതിനിടെ രജിസ്റ്റര്‍വിവാഹം നടത്താമെന്ന് പറഞ്ഞ് റമീസ് കൂട്ടിക്കൊണ്ടുപോവുകയും എന്നാൽ റമീസിന്‍റെ വീട്ടില്‍ കൊണ്ടുപോവുകയും മതം മാറാനായി നിർബന്ധിക്കുകയുമായിരുന്നു

‘ഇമ്മോറൽ ട്രാഫിക്കിങ്ങിന് റമീസിനെ പിടിച്ചത് ക്ഷമിച്ചു. എല്ലാം മറന്ന് ഇറങ്ങിച്ചെന്ന് എന്നോട് മതം മാറാൻ നിർബന്ധിച്ചു. മതം മാറില്ല എന്ന് പറഞ്ഞ എന്നെ രജിസ്റ്റർ മാരേജ് ചെയ്യാം എന്ന് പറഞ്ഞ് വിളിച്ചിറക്കി കൊണ്ടുപോയതിനു ശേഷം അവന്‍റെ വീട്ടിൽ എത്തിക്കുകയും മതം മാറിയാൽ കല്യാണം നടത്താമെന്ന് പറയുകയും ചെയ്തു. മതം മാറാൻ താൻ തയാറാണെന്ന് പറഞ്ഞെങ്കിലും പിന്നേയും റമീസും കുടുംബവും തന്നോട് ക്രൂരത തുടർന്നു. ചെയ്ത തെറ്റിന് കുറ്റബോധമോ എന്നോട് സ്നേഹമോ കണ്ടില്ല. എന്നോട് മരിച്ചോളാൻ റമീസ് സമ്മതം നൽകി’ ആത്മഹത്യാകുറിപ്പിൽ ആരോപിക്കുന്നു.

ENGLISH SUMMARY:

Kothamangalam suicide case involves the death of a TTC student and serious allegations against her friend Ramees and his family. The suicide note reveals accusations of religious conversion coercion and cruelty despite her willingness to convert.