credit badboyshah
ഒപ്പം ഒരു അജ്ഞാത സുന്ദരി. ആരെന്ന് ഒരു സൂചനപോലുമില്ല. റാപ്പറും ഗായകനുമായ ബാദ്ഷാ സമൂഹമാധ്യമത്തിൽ പങ്കുവെച്ച ചിത്രമാണ് ആരാധകരുടെ ആകാംക്ഷ വർധിപ്പിച്ചത്. ബാദ്ഷായുടെ ആരാധകരെല്ലാം ആവേശത്തിന്റെ മുൾമുനയിലാണ്.
ചിത്രത്തിലെ അജ്ഞാത സുന്ദരി ആരെന്നതിൽ ചൂടേറിയ ചർച്ചയാണ് നടക്കുന്നത്. അത് ആരെന്നതിനെച്ചൊല്ലി ഊഹാപോഹങ്ങളും പ്രചരിക്കുന്നു. പെൺകുട്ടിയുടെ മുഖം വെളിപ്പെടുത്താതിരിക്കാൻ അദ്ദേഹം ബോധപൂർവം ശ്രമിച്ചതാണ് സസ്പെൻസ് കൂട്ടുന്നത്.
ക്യാമറയുടെ ലെൻസിൽ നിന്ന് തിരിഞ്ഞുനിൽക്കുന്ന ഒരു പെൺകുട്ടിയുടെ കൈപിടിച്ച് വയലിലൂടെ നടക്കുന്നതിന്റെ ചിത്രങ്ങളാണ് ബാദ്ഷാ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. "പ്രപഞ്ചത്തിന് നിങ്ങളുടെ ജീവിതത്തിൽ ആളുകളെ ഉൾപ്പെടുത്താൻ ഒരു വിചിത്രമായ മാർഗമുണ്ട്" എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റ് ഇട്ട് മിനിറ്റുകൾക്കുള്ളിൽ തന്നെ അത് വൈറലായി.
ചിലരാകട്ടെ ആ അജ്ഞാത സുന്ദരി പാകിസ്ഥാൻ നടി Hania Aamir ആയിരിക്കാമെന്ന് ഊഹിക്കാൻ തുടങ്ങി. മറ്റുചിലരാകട്ടെ പുതിയ പ്രോജക്ടുമായി ബന്ധപ്പെട്ട കൊളാബറേഷനാണോ എന്നും ചോദിച്ച് തുടങ്ങി. എന്തായാലും സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചൂടേറിയ ചർച്ചകളാണ്.
കുറച്ച് മാസങ്ങൾക്ക് മുമ്പ് ബാദ്ഷാ ഇത്തരത്തിൽ തലക്കെട്ടുകളിൽ നിറഞ്ഞുനിന്നിരുന്നു. പഞ്ചാബി നടിയും മോഡലുമായ Isha Rikhiയെ ഒരു സ്വകാര്യ ചടങ്ങിൽ വെച്ച് ബാദ്ഷാ വിവാഹം കഴിച്ചു എന്നതായിരുന്നു അന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. ഇതുസംബന്ധിച്ച ചിത്രങ്ങളും ക്ലിപ്പുകളും ഓൺലൈനിൽ ലഭ്യമായിരുന്നു. പക്ഷേ വിവാഹത്തെക്കുറിച്ച് ബാദ്ഷായും ഇഷ റിഖിയും ഔദ്യോഗിക സ്ഥിരീകരണം നൽകിയിരുന്നില്ല.
എന്തിരുന്നാലും ബാദ്ഷാ വീണ്ടും ആരാധകർക്കിടയിൽ ഒരു ഹോട്ട് ടോപ്പിക്കായി മാറിയിരിക്കുകയാണ്. ആരാണ് ആ പെൺകുട്ടിയെന്ന് കണ്ടെത്താനുള്ള തിരക്കിലാണ് ഇപ്പോൾ ആരാധകവൃന്ദം.