കായികമന്ത്രി വി. അബ്ദുറഹ്മാനെതിരെ പ്രതിഷേധ ഫുട്ബോളുമായി കെപിസിസി ദേശീയ കായികവേദി. മെസിയുടെ മുഖംമൂടിയണിഞ്ഞ് കോഴിക്കോട് കടപ്പുറത്ത് ആണ് കായികപ്രേമികള്‍ പന്ത് തട്ടിയത്.
മന്ത്രീ, ഇങ്ങനെ പറഞ്ഞ് പറ്റിക്കരുത് എന്നു പറഞ്ഞുകൊണ്ടായിരുന്നു കോഴിക്കോട് കടപ്പുറത്തെ പ്രതിഷേധ ഫുട്ബോള്‍. ഖജനാവിലെ 13 ലക്ഷം രൂപ ചിലവാക്കിയത് എന്തിനാണെന്ന് മന്ത്രി കായികപ്രേമികളോട് വിശദീകരിക്കണമെന്നും കെപിസിസിയുടെ ദേശീയ കായികവേദി ആവശ്യപ്പെടുന്നു.
കായികപ്രേമികളെ ഒന്നടങ്കം വഞ്ചിച്ച നിലപാടിനെതിരെ തുടര്‍പ്രക്ഷോഭങ്ങളുണ്ടാകുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്.