asif-divya

ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ് ആയിരിക്കെ സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ അപവാദം പ്രചരിപ്പിച്ചതിന് യൂത്ത് കോൺഗ്രസ് സൈബർ പോരാളി അറസ്റ്റിലായ വാര്‍ത്ത പങ്കുവെച്ച് പിപി ദിവ്യ. കണ്ടാൽ അറിയാത്തവൻ കൊണ്ടാൽ അറിയുമെന്നും, യൂത്ത് കോൺഗ്രസ് സൈബർ പോരാളി 14 ദിവസത്തേക്കു ജയിൽ കാണാൻ പോയിട്ടുണ്ടെന്നും പിപി ദിവ്യ ഫെയ്സ്ബുക്കില്‍ കുറിച്ചു. 

'ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ് ആയിരിക്കെ സമൂഹ മാധ്യമങ്ങളിലൂടെ എനിക്കെതിരെ അപവാദം പ്രചരിപ്പിച്ചതിനു കണ്ണൂർ ക്രൈംബ്രാഞ്ച് എടുത്ത കേസ് ആണ്. ഇരിക്കൂർ സ്വദേശി ടി കെ ആസിഫിനെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ച കണ്ണൂർ ക്രൈം ബ്രാഞ്ചിനു നന്ദി. രാഷ്ട്രീയത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടാവാം. എന്നാൽ എതിർ രാഷ്ട്രീയത്തിൽപെട്ട സ്ത്രീകളെ അസഭ്യം പറഞ്ഞാൽ ജയിലിൽ കിടക്കേണ്ടി വരും എന്ന ബാലപാഠം പഠിപ്പിക്കാൻ യൂത്ത് കോൺഗ്രസ് നേതാക്കൾ മറക്കരുത്'. – ദിവ്യ ഫെയ്സ്ബുക്കില്‍ കുറച്ചു. 

ENGLISH SUMMARY:

P P Divya facebook post about Youth Congress cyber warrior tk asif