jasmin-police

കോഴിക്കോട് കുണ്ടുങ്ങലില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റിലായിരുന്നു. നിരന്തരം ഉപദ്രവം നടത്തിയ ഭര്‍ത്താവിനെതിരെ ഭാര്യ ജാസ്മിന്‍ ആണ് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം പെട്രോളുമായി വന്ന നൗഷാദ് ഭാര്യ ജാസ്മിന്‍ വീട് തുറക്കാതായതോടെ വീട്ടുമുറ്റത്തിരുന്ന ഇരുച്ചക്ര വാഹനത്തിന് തീയിടുകയായിരുന്നു.

ഇപ്പോഴിതാ നൗഷാദിന്‍റെ ക്രൂരതകള്‍ പുറത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച ജാസ്മിനെ കാണാന്‍ മാതാപിതാക്കള്‍ കുണ്ടുങ്ങലിലെ വീട്ടിലെത്തിയിരുന്നു. ഇതിന്റെ വിരോധത്തിലാണ് നൗഷാദ് ജാസ്മിനെ കൊല്ലാന്‍ശ്രമിച്ചതെന്നാണ് ആരോപണം. ക്രൂരമര്‍ദനത്തിനും കൊലപാതകശ്രമത്തിനും ശേഷം കുപ്പിയില്‍ പെട്രോളുമായി വീട്ടിലെത്തിയ നൗഷാദ് ഭീഷണിമുഴക്കി. എന്നാല്‍, ഭയംകാരണം ജാസ്മിന്‍ വാതില്‍തുറന്നില്ല. ഇതോടെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജാസ്മിന്റെ സഹോദരിയുടെ സ്‌കൂട്ടര്‍ ഇയാള്‍ പെട്രോളൊഴിച്ച് കത്തിക്കുകയുംചെയ്തിരുന്നു.

ക്രൂരമായ മര്‍ദനത്തിന് പിന്നാലെയാണ് നൗഷാദ് പെട്രോളുമായി ആക്രമിക്കാനെത്തിയതെന്നാണ് ആരോപണം. ജാസ്മിന്റെ മുഖത്തും കൈകളിലും അടിച്ചുപരിക്കേല്‍പ്പിച്ചിരുന്നു. കത്തികൊണ്ട് നെറ്റിയില്‍ വരച്ച് പരിക്കേല്‍പ്പിച്ചു. ഇതിനുശേഷം വീട്ടില്‍നിന്ന് പോയ നൗഷാദ് പിന്നീട് പെട്രോളുമായി തിരികെ എത്തുകയായിരുന്നു. 'നീ എന്റെ ഉറക്കംകളഞ്ഞു, അതുകൊണ്ട് നീ ഉറങ്ങേണ്ട എന്നുപറഞ്ഞ് ഉറങ്ങാന്‍ സമ്മതിക്കില്ല. തലയില്‍ വെള്ളമൊഴിക്കും. കൈപിടിച്ച് തിരിക്കും. വായില്‍ വിരലിട്ട് അകത്തിപിടിക്കും. തലയ്ക്കടിക്കുകയുംചെയ്യും. ചൊവ്വാഴ്ച പുലര്‍ച്ചെ കത്തിയെടുത്ത് നെറ്റിയില്‍വരച്ചു. കൊല്ലുമെന്ന് പറഞ്ഞ് ശ്വാസംമുട്ടിച്ചു. ശ്വാസംകിട്ടാതെ ഞാന്‍ പിടയുമ്പോള്‍ വിടും. വീണ്ടും ഇത് ആവര്‍ത്തിക്കും,' ജാസ്മിന്‍ പറഞ്ഞു.

ENGLISH SUMMARY:

In Kozhikode’s Kundungal, a man named Noushad has been arrested for attempting to murder his wife, Jasmin, and setting fire to a two-wheeler in their yard. Jasmin had earlier filed a complaint citing ongoing domestic abuse, including violent acts such as inserting fingers into her mouth, twisting her arms, and hitting her head. The latest incident occurred when Jasmin refused to open the door, prompting Noushad to act violently. The case sheds light on the grave issue of domestic violence in Kerala.