kozhikode-accident

TOPICS COVERED

മൂന്നുവയസുകാരി സ്വകാര്യബസിനടിയില്‍പെടാതെ അത്ഭുതകരമായി രക്ഷപെട്ട കോഴിക്കോട് കൊടിയത്തൂരിലെ മാക്കല്‍ ജംക്ഷന്‍ സ്ഥിരം അപകടമേഖല. രണ്ട് ആശുപത്രികളുള്ള ഇവിടെ സിഗ്നല്‍ ലൈറ്റുകളോ മുന്നറിയിപ്പ് ബോര്‍ഡുകളോ ഇല്ല.

തൊട്ടടുത്തുള്ള ക്ലിനിക്കിലെ സി സി ടിവിയില്‍ അടുത്തിടെ  പതിഞ്ഞ  ദൃശ്യങ്ങളാണിത്. സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്ന വിദ്യാര്‍ഥിപോലും ഇവിടെ അപകടത്തില്‍പെട്ടു. വെള്ളിയാഴ്ച റോഡിലേക്ക് അശ്രദ്ധമായി ഓടിക്കയറിയ മൂന്നുവയസുകാരി ഡ്രൈവറുടെ മനസാന്നിധ്യം കൊണ്ട് മാത്രമാണ് രക്ഷപെട്ടത്.   കയറ്റം കയറിവരുന്ന വാഹനങ്ങള്‍ക്ക് എതിര്‍ദിശയില്‍  ഇറക്കം ഇറങ്ങി അമിത വേഗത്തിലെത്തുന്ന വാഹനങ്ങള്‍ കാണാന്‍ പറ്റാതെ പോകുന്നതാണ് പലപ്പോഴും  അപകടകാരണം.

ഇവിടെ മുന്നറിയിപ്പ് സിഗ്നലുകളോ  വേഗം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഹമ്പുകളോ ഇല്ല. ഇരുവശത്തേക്കുമുള്ള പാതകളെ വേര്‍തിരിക്കാന്‍ ഡിവൈഡര്‍ പോലും സ്ഥാപിച്ചിട്ടില്ല.  അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും നിയന്ത്രിച്ചാല്‍ പോലും അപകടം കുറയ്ക്കാനാകും.

ENGLISH SUMMARY:

Makal Junction accidents are a constant concern in Kozhikode, where a three-year-old narrowly escaped being hit by a bus due to a driver's presence of mind. This permanent accident zone lacks crucial traffic signals and warning boards, making it hazardous for both children and pedestrians.