summit

TOPICS COVERED

പ്രഥമ രാജ്യാന്തര ആയുര്‍വേദ വെല്‍നെസ് ഉച്ചകോടിക്ക് കോഴിക്കോട് തുടക്കം. സംസ്ഥാന ടൂറിസം വകുപ്പും ആയുര്‍വേദ പ്രമോഷന്‍ സൊസൈറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ടൂറിസത്തിനപ്പുറത്തേയ്ക്ക് ആയുര്‍വേദ ചികില്‍സയുടെ ആഗോള കേന്ദ്രമാകാന്‍ കേരളത്തിന് സാധിക്കണമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. കോഴിക്കോട് മേയര്‍ ഒ.സദാശിവന്‍, കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി പി.മാധവന്‍കുട്ടി വാര്യര്‍ എന്നിവരടക്കമുള്ള പ്രമുഖര്‍ ചടങ്ങിനെത്തി. 34 രാജ്യങ്ങളില്‍ നിന്നുള്ള 120 ല്‍ പരം വിദേശ പ്രതിനിധികളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. 

ENGLISH SUMMARY:

The first International Ayurveda Wellness Summit has begun in Kozhikode, organized by the Kerala Tourism Department and Ayurveda Promotion Society. The event aims to position Kerala as a global hub for Ayurveda treatment, extending beyond tourism.