ആറന്മുള വള്ളസദ്യ കഴിക്കാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ആറന്മുള ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസിൽ തയാറാക്കിയ പ്രത്യേക കൗണ്ടറിൽ നേരിട്ട് എത്തിയോ, ഫോൺ വഴിയോ വള്ളസദ്യയ്ക്കുള്ള കൂപ്പണുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. വള്ളസദ്യ വഴിപാട് നേരുന്നവർ ക്ഷണിക്കുന്നവർക്ക് മാത്രമാണ് നേരത്തെ വള്ളസദ്യകളിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരുന്നത്. ഇതുവരെ വള്ളസദ്യ നടത്തിയിരുന്നത് 52 പള്ളിയോട കരകളുടെ കൂട്ടായ്മയായ പള്ളിയോട സേവാസംഘം ആയിരുന്നു. ഞായറാഴ്ചകളിൽ ദേവസ്വം ബോർഡ് നടത്തുന്ന വള്ളസദ്യകളിൽ ഭക്തർക്ക് മുൻകൂട്ടി ബുക്ക് ചെയ്തു പങ്കെടുക്കാം.
ഒരാൾക്ക് 250 രൂപയാണ് നിരക്ക്. വള്ളസദ്യ അവസാനിക്കുന്നത് വരെയുള്ള എല്ലാ ഞായറാഴ്ചകളിലും ഈ സൗകര്യം ലഭ്യമാണ്. നിലവിൽ ഞായറാഴ്ച ദിവസത്തെ വള്ളസദ്യയാണ് മുൻകൂട്ടി ബുക്ക് ചെയ്യാൻ കഴിയുക. അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ഫോൺ നമ്പർ: 9188911536