മഴക്കാലം കൂലിപ്പണിക്കാര്‍ക്ക് വറുതിയുടെ കാലമാണ്. കെട്ടിട നിര്‍മാണ തൊഴിലാളികളായാല്‍ പ്രത്യേകിച്ചും. മഴക്കാലം കുടുംബത്തിന്‍റെ സാമ്പത്തിക സ്ഥിരതയെ തന്നെ കീഴ്മേല്‍ മറിക്കും. അങ്ങനെയൊളാണ് അടൂർ മണക്കാല സ്വദേശി ഭാസ്കരന്‍. പണി കുറവായപ്പോള്‍ ഭാസ്ക്കരന് ഒരു ആശയം തോന്നി.
'കൂലിപ്പണിക്കാരൻ' എന്ന് വച്ച് ഒരു വിസിറ്റിങ് കാർഡ് ഇറക്കി. ഇപ്പോൾ വിളിയോട് വിളിയും പണിയോട് പണിയുമാണ് ഭാസ്ക്കരന്. എല്ലാ ജോലികളും ഉത്തരവാദിത്തത്തോടെ ചെയ്തു നൽകുമെന്ന അടിക്കുറിപ്പോടെ ആണ് കാർഡ്. ഭാസ്കരന്റെ ചിത്രവും ഫോൺ നമ്പറും വിലാസവും കാര്‍ഡില്‍ ഉണ്ട്.
ചൂരക്കോട് സ്വദേശി മനോജാണ് വിസിറ്റി കാർഡ് ഒരുക്കിയത്. മനോജിന്റെ സ്റ്റുഡിയോയിൽ എത്തിയപ്പോഴാണ് ഭാസ്കരൻ ഒരു വിസിറ്റിങ് കാർഡ് കണ്ടത്. മനസിൽ തോന്നിയ ആഗ്രഹം മനോജിനോട് പറഞ്ഞു. ഉടൻ മനോജ് 10 കാർഡ് ചോദിച്ച ഭാസ്ക്കരന് 20 കാർഡ് അടിച്ചു കൊടുത്തു. ഈ കാർഡ് നാട്ടിലെങ്ങും വൈറലായതോട ഭാസ്കരന് വിശ്രമിക്കാൻ സമയമില്ലാത്തത് പോലെ പണിക്കുള്ള വിളികൾ എത്തി.