പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ടുള്ള ഡിജിറ്റല്‍ പ്രതിഷേധത്തില്‍ ഭാഗമാകാന്‍ ആഹ്വാനം ചെയ്ത് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. എല്ലാദിവസവും രാത്രി ഒമ്പത് മുതല്‍ 9.30 വരെ ഫോണുകളും കമ്പ്യൂട്ടറുകളും ഓഫ് ചെയ്തു വയ്ക്കണമെന്ന് അദ്ദേഹം  പറഞ്ഞു. ഈ കാലഘട്ടത്തിന്റെ സാധ്യതകളും സാഹചര്യങ്ങളും പരിഗണിച്ചുള്ള സമരമാണിതെന്ന് എം എ ബേബി പറഞ്ഞു. 

എല്ലാദിവസവും രാത്രി ഒമ്പത് മുതല്‍ 9.30 വരെ ഫോണുകളും കമ്പ്യൂട്ടറുകളും ഓഫ് ചെയ്തു വയ്ക്കണമെന്ന് എം എ ബേബി

പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന സന്ദേശം നല്‍കാന്‍ ഇത് സഹായിക്കും. ഡിജിറ്റല്‍ കാലഘട്ടത്തിലെ സത്യാഗ്രഹമാണ് ഈ പരിപാടിയെന്നും ഒരു രാഷ്ട്രീയപാര്‍ട്ടി എന്ന നിലയില്‍ ഇതിനോട് പരസ്യമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ് സിപിഐഎം എന്നും എം എ ബേബി വ്യക്തമാക്കി. അമേരിക്കയുടെ പിന്തുണയോടെയാണ് ഇസ്രയേല്‍ ഗാസയില്‍ ആക്രമണം നടത്തുന്നത്. വെടിനിര്‍ത്തലിന് ശ്രമങ്ങള്‍ അമേരിക്കയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും ഏറ്റവും കൂടുതല്‍ കൊലചെയ്യപ്പെടുന്നത് കുഞ്ഞുങ്ങളും സ്ത്രീകളുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സോഷ്യല്‍ മീഡിയയില്‍ ' സൈലന്‍സ് ഫോര്‍ ഗാസ' ക്യംപെയ്ന്‍ നിറയുകയാണ്. 

ENGLISH SUMMARY:

CPI(M) General Secretary M.A. Baby has urged the public to join a digital protest in solidarity with Palestine. He called for people to switch off their phones and computers every day from 9:00 PM to 9:30 PM. M.A. Baby stated that this form of protest considers the possibilities and circumstances of the current era.