തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ പോരാട്ടത്തിനു ഇരട്ടകളും. വിനിതയും സുനിതയുമാണ് പോരാട്ടത്തിനു ഇറങ്ങുന്നത്. പവിത്രേശ്വരം, പടിഞ്ഞാറേ കല്ലട പഞ്ചായത്തുകളിലാണ് ഇരട്ട സഹോദരിമാര്‍ ഒരേ സമയം പോരാട്ടത്തിനിറങ്ങുന്നത്. രണ്ടു പേരും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍. 

പവിത്രേശ്വരം പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലാണ് സുനിത മത്സരിക്കുന്നത്. സുനിത വിവാഹത്തെ തുടര്‍ന്നാണ് പവിത്രേശ്വരത്തേക്ക് എത്തിയത്. സുനിത കന്നിയങ്കമാണെങ്കിലും വിനിത ഇത് രണ്ടാം തവണയാണ്. നേരത്തെ ഇതേ വാര്‍ഡില്‍ മത്സരിച്ചിരുന്നു. 

രണ്ടു പേരും ഒരുമിച്ച് മത്സരത്തിനെത്തിയതിന്‍റെ സന്തോഷം പങ്കുവെയ്ക്കുന്നു. ജെ.കെ.വിനോദിനിയാണ് സുനിതയ്ക്കെതിരെയുള്ള യുഡിഎഫ് സ്ഥാനാര്‍ഥി. അഞ്ചു എന്‍.ഡി.എ സ്ഥാനാര്‍ഥിയും വിനിതയ്ക്കെതിരെ രാഖി രതീഷാണ് യുഡിഎഫ് സ്ഥാനാര്‍ഥി. എം.സൗമ്യ ബിജെപി സ്ഥാനാര്‍ഥിയും

ENGLISH SUMMARY:

Kerala Local Body Election 2024 features twin sisters contesting in different Panchayats. Vinitha and Sunitha are LDF candidates in Pavithreswaram and Padinjare Kallada Panchayats respectively.