മേളപ്രമാണിയായി സ്ഥാനാര്‍ഥി. അണികളും സുഹൃത്തുക്കളും നിരന്നതോടെ പ്രചരണ മേളമായി. തിരുവനന്തപുരം കോര്‍പറേഷനിലെ കുന്നുകുഴി വാര്‍ഡില്‍ മല്‍സരിക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഐ.പി ബിനുവാണ് മേളപ്പെരുക്കത്തിലൂടെ വോട്ടഭ്യര്‍ഥിച്ചത്.
ഐ.പിക്ക് മേളം ജീവവായുവാണ്. നിരവധി ഇഷ്ടങ്ങളിലൊന്നാണ് കൊട്ടിക്കേറുകയെന്നത്. പ്രചരണ ആവേശമാകുമ്പോള്‍ മേളത്തിന് ഏറെ പ്രമാണിത്തമുണ്ട്. അമരക്കാരനായി സ്ഥാനാര്‍ഥി നിരന്നപ്പോള്‍ കൂടെയുള്ളവരും ആവേശത്തില്‍ കൊട്ടിക്കേറി.
കഴിഞ്ഞതവണ കൈമോശം വന്ന വാര്‍ഡ് ഐ.പിയിലൂടെ തന്നെ തിരിച്ചുപിടിക്കാനാണ് എല്‍.ഡി.എഫ് ശ്രമം. തികഞ്ഞ സ്വീകാര്യതയെന്ന് സ്ഥാനാര്‍ഥി. 2015–2020 കാലയളവില്‍ കുന്നുകുഴിയിലെ ജനപ്രതിനിധിയായിരുന്ന ബിനു ഐ.പി കോര്‍പറേഷനിലെ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.