കെഎസ്ആര്‍ടിസിയുടെ ട്രാവല്‍ കാര്‍ഡ് പരീക്ഷണത്തിന് യാത്രക്കാരുടെ ഡബിള്‍ ബെല്‍. ചില്ലറ തര്‍ക്കമില്ലാതെ കൈയില്‍ പണം കരുതാതെയുള്ള യാത്രാസൗകര്യത്തിനോട് മികച്ച പ്രതികരണമാണ്. പതിവ് യാത്രക്കാരില്‍ ഭൂരിഭാഗവും എ.ടി.എം കാര്‍ഡിനൊപ്പം ട്രാവല്‍ കാര്‍ഡും സ്വന്തമാക്കിക്കഴിഞ്ഞു.
യാത്രാവഴികളില്‍ ചില്ലറ തര്‍ക്കം ഒഴിയുകയാണ്. നൂറ് രൂപ നല്‍കി കാര്‍ഡ് സ്വന്തമാക്കാം. തുടര്‍ന്ന് ഇഷ്ടമുള്ള തുകയ്ക്ക് കാര്‍ഡ് റീ ചാര്‍ജ് ചെയ്യാം. ആയിരം രൂപയുടെ റീ ചാര്‍ജിന് നാല്‍പ്പത് രൂപയുടെ അധിക യാത്രാ ആനുകൂല്യവുമുണ്ട്. നിലവില്‍ ആലപ്പുഴ വരെയാണ് ട്രാവല്‍ കാര്‍ഡ് ഉപയോഗിച്ചുളള യാത്രാ സൗകര്യമുള്ളത്. വൈകാതെ പതിനാല് ജില്ലകളിലേക്കും വ്യാപിപ്പിക്കും.