ദിലീപിന്‍റെ പഴയകാല ചിത്രമായ പറക്കും തളിക കെ.എസ്.ആര്‍.ടി.സി ബസില്‍ ഇട്ടതിനെച്ചൊല്ലി യാത്രക്കാര്‍ തമ്മില്‍ ചേരി തിരിഞ്ഞ് തര്‍ക്കം. വാക്കേറ്റം അതിരു കടന്നതോടെ  കണ്ടക്ടര്‍ക്ക് സിനിമ നിര്‍ത്തിവെക്കേണ്ടിവന്നു. തിരുവനന്തപുരം തൊട്ടില്‍പ്പാലം ബസിലാണ് സംഭളങ്ങളുടെ തര്‍ക്കം. 

എസ്.യു.സി.ഐ പ്രവര്‍ത്തക ലക്ഷ്മി ശേഖറാണ് പ്രതിഷേധത്തിന് തുടക്കമിട്ടത്. ഈ സിനിമ ഈ ബസില്‍ കാണാന്‍ പറ്റില്ല, അതേ ഞാന്‍ പറഞ്ഞുള്ളൂ. ഞങ്ങള്‍ സ്ത്രീകള്‍ക്ക് ഈ സിനിമ കാണാല്‍ താല്‍പര്യമില്ല. – ഇങ്ങനെയയായിരുന്നു  ലക്ഷ്മിയുടെ വാക്കുകള്‍. വനിതകള്‍ മാത്രമല്ലല്ലോ ഈ ബസിലെ യാത്രക്കാര്‍, അപ്പോള്‍ സിനിമ കാണും എന്നായിരുന്നു ലക്ഷ്മിയുമായി തര്‍ക്കിച്ച ഒരു യാത്രക്കാരന്‍റെ വാദം. കോടതി വിധി അംഗീകരിക്കുന്നുണ്ടോ, ജഡ്ജി എല്ലാം കേട്ടതാണ് എന്ന് പറഞ്ഞ് മറ്റൊരു യാത്രക്കാരനും ലക്ഷ്മിക്കെതിരെ രംഗത്തെത്തി. അതോടെ വാക്കേറ്റം രൂക്ഷമായി. അങ്ങനെയാണ് കണ്ടക്റ്റര്‍ ഇടപെട്ട് സിനിമ നിര്‍ത്തി പ്രശ്നം അവസാനിപ്പിച്ചത്. 

അതിജീവിതയ്ക്കും, ടി.ബി.മിനിയ്ക്കും ഉള്ള പിന്തുണയാണിതെന്നാണ് പ്രതിഷേധിച്ച എസ്.യു.സി.ഐ പ്രവര്‍ത്തക ലക്ഷ്മി ശേഖര്‍ മനോരമ ന്യൂസിനോട് പറഞ്ഞത്. പത്തനംതിട്ട സ്വദേശി  ലക്ഷ്മി ശേഖറും കുടുംബവും തിരുവനന്തപുരത്ത് നിന്ന് കയറിയത് അടൂരിലെ സ്റ്റോപ്പില്‍ ഇറങ്ങാനാണ്. ബസില്‍ ദീലീപ്ന്‍റെ സിനിമ. ഇതോടെ ലക്ഷ്മിയും മറ്റൊരു സ്ത്രീയും പ്രതിഷേധിച്ചു. അപ്പോഴാണ് 2 പുരുഷന്മാര്‍ കോടതി വിധി പറഞ്ഞ് എതിര്‍ത്തതും വാക്കേറ്റമുണ്ടായതും. 

സമാന ആരോപണം നേരിട്ട മുകേഷ്, സിദ്ദിഖ്, അലന്‍സിയര്‍ തുടങ്ങി നടന്‍മാരേയും വേടനേയും അടക്കം ബഹിഷ്കരിക്കണോ എന്ന് ചോദിച്ചപ്പോള്‍ വേണം എന്നായിരുന്നു ലക്ഷ്മിയുടെ നിലപാട്. സിനിമ നിര്‍ത്തിയിരുന്നില്ലെങ്കില്‍ ബസില്‍ നിന്ന് ഇറങ്ങുമായിരുന്നു എന്ന് ലക്ഷ്മി പറയുന്നു. 

ENGLISH SUMMARY:

Dileep's movie controversy arose on a KSRTC bus due to a disagreement among passengers. This resulted in the conductor halting the film screening after a heated argument broke out.