തൃശൂർ പാലിയേക്കരയിൽ ഡ്യൂട്ടിക്കിടെ ഇറങ്ങിപ്പോയ കെഎസ്ആർടിസി ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ. നെന്മാറ ചാത്തമംഗലം സ്വദേശി ബാബുവാണ് മരിച്ചത്. എറണാകുളത്ത് നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്ന ബസ് നിർത്തി ബാബു ഇറങ്ങി പോവുകയായിരുന്നു. തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. മരണകാരണം വ്യക്തമല്ല.