ആശാപ്രവര്‍ത്തരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി 30 ന് വിവിധ ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച നടത്തും. സമിതി പഠിച്ചിട്ടല്ല ഒാണറേറിയം തീരുമാനിക്കേണ്ടത് എന്നാണ് നിലപാടെങ്കിലും കമ്മിറ്റിക്ക് മുമ്പില്‍ പ്രശ്നങ്ങള്‍ അവതരിപ്പിക്കുമെന്ന് സമരക്കാര്‍ പ്രതികരിച്ചു. ആശാസമരം തുടങ്ങിയിട്ട് 133 ദിവസം പിന്നിടുന്നു. പ്രശ്നങ്ങള്‍ പഠിക്കാന്‍ മേയ് 12 ന് രൂപീകരിച്ച സമിതി ഒടുവില്‍ ആശമാരെക്കൂടി കേള്‍ക്കുന്നു.
30 ന് രാവിലെ മുതലാണ് യോഗം. കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍, സിഐടിയു, ഐഎന്‍ടിയുസി തുടങ്ങിയ യൂണിയനുകളെ ക്ഷണിച്ചിട്ടുണ്ട്. ഒാരോ യൂണിയനില്‍ നിന്നും 3 പേര്‍ക്ക് വീതം പങ്കെടുക്കാമെന്നും രണ്ട് പേര്‍ ആശമാര്‍ ആയിരിക്കണമെന്നുമാണ് അറിയിപ്പ്.
ഒാണറേറിയം വര്‍ധന ഉള്‍പ്പെടെയുളള പ്രശ്നങ്ങള്‍ അവതരിപ്പിക്കുമെന്ന് സമരസമിതി പറഞ്ഞു.വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാര്‍ അധ്യക്ഷയായ സമിതിയോട് മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.ഇതിനിടെ ആശമാരുടെ ഒാണറേറിയം , ഇന്‍സെന്‍റീവ് വിതരണത്തിന് 166.66 കോടി രൂപ ധനവകുപ്പ് അനുവദിച്ചു.