സ്ഥാനാർഥികളുടെ ആലിംഗനത്തിനും ഒഴിഞ്ഞുമാറലിനും വേദിയായി നിലമ്പൂരിലെ വേട്ടെടുപ്പ് ദിനം. യു.ഡി.എഫ് സ്ഥാനാഥി ആര്യാടൻ ഷൗക്കത്ത് എൽ.ഡി.എഫ്. സ്ഥാനാർഥി എം.സ്വരാജിനെ ആലിംഗനം ചെയ്തപ്പോൾ, തന്നെ ഷൗക്കത്ത് കെട്ടിപ്പിടിക്കരുതെന്നായിരുന്നു സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി.അൻവറിന്‍റെ പ്രതികരണം. ധൃതരാഷ്ട്രാലിംഗനം വേണ്ടെന്ന് പറഞ്ഞായിരുന്നു അൻവറിന്റെ ഒഴിഞ്ഞുമാറൽ.
മഴ വന്നും പോയി നിൽക്കുന്ന വോട്ടെണ്ണൽ ദിനം , സ്ഥാനാർത്ഥികൾ തമ്മിൽ കണ്ടുമുട്ടി. മാനവേദൻ സ്കൂളിലെ പോളിങ്ങ് ബൂത്തിൽ ഷൗക്കത്തും അൻവറും മുഖാമുഖം, ഷൗക്കത്തിനോടുള്ള എല്ലാ കലിപ്പും അൻവറിൻ്റെ മുഖത്തുണ്ട്. അടുത്തേക്ക് വന്ന ഷൗക്കത്തിന് കൈ കൊടുത്ത അൻവർ, തന്നെ കെട്ടിപ്പിടിക്കരുതെന്ന് പറഞ്ഞ് ഒഴിഞ്ഞു. ഒഴിഞ്ഞു മാറിയതിന് അൻവറിന് കാരണവുമുണ്ട്.
എന്നാൽ സൗഹൃദ സ്നേഹ കാഴ്ചയ്ക്കാണ് വീട്ടിക്കുത്ത് ജി എൽ പി സ്കൂൾ സാക്ഷിയായത്. നിലമ്പൂരിലെ പ്രധാന എതിരാളികളായ ആര്യാടൻ ഷൗക്കത്തും എം.സ്വരാജും അപ്രതീക്ഷിതമായി ഒന്നിച്ചു കണ്ടപ്പോൾ തന്നെ ഇരുവരും അടുത്തേക്ക് ചെന്ന് ഹസ്തദാനവും ആലിംഗനവും നടത്തി. അങ്ങനെ ജനാധിപത്യത്തിൻ്റെ സൗന്ദര്യത്തിനും പിണക്കത്തിനും സാക്ഷിയായി നിലമ്പൂരിൻ്റെ വേട്ടെടുപ്പ് ദിനം