പോളിങ് ദിനത്തിലും എം.വി.ഗോവിന്ദന്‍റെ ആര്‍.എസ്.എസ്. പരാമര്‍ശം ഉയര്‍ത്തി കോണ്‍ഗ്രസ്. ആര്‍എസ്എസ് സഹായം വാങ്ങിയ മുഖ്യമന്ത്രിക്ക് ഉപകാരസ്മരണ വേണ്ടേ എന്ന് കെ.സി.വേണുഗോപാല്‍ ചോദിച്ചു. കേരള സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് ആര്‍എസ്എസ് ആസ്ഥാനത്തുനിന്നാണെന്ന് വി.ഡി.സതീശനും ആരോപിച്ചു. എം.വി.ഗോവിന്ദന്‍റെ പരാമര്‍ശം ദുര്‍വ്യാഖ്യാനം ചെയ്തെന്നായിരുന്നു ടി.പി.രാമകൃഷ്ണന്‍റെ മറുപടി.
ആര്‍എസ്എസ് സഹായം വാങ്ങിയ മുഖ്യമന്ത്രിക്ക് ഉപകാരസ്മരണ വേണ്ടേ എന്ന് കെ.സി.വേണുഗോപാല്‍ ചോദിച്ചു. ആര്‍എസ്എസ് സഖ്യ സ്ഥാനാര്‍ഥിയായി പിണറായി മല്‍സരിച്ചെന്നും ജനസംഘം സ്ഥാനാര്‍ഥിക്ക് വോട്ട് ചോദിക്കാന്‍ ഇഎംഎസ് പോയെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു
സിപിഎം–ആര്‍എസ്എസ് ബന്ധം ഇപ്പോഴും ഉണ്ടെന്ന് വി.ഡി.സതീശന്‍ ആരോപിച്ചു. കേരള സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് ആര്‍എസ്എസ് ആസ്ഥാനത്തുനിന്നാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.എം.വി.ഗോവിന്ദന്‍റെ പരാമര്‍ശം ദുര്‍വ്യാഖ്യാനം ചെയ്തതാണെന്നും സിപിഎമ്മിന് ആര്‍എസ്എസ് ബന്ധമില്ലെന്നും ഇനി ഉണ്ടാകില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു.