നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സൈബറിടത്തെ താരം പുതുപള്ളി എംഎല്‍എ ചാണ്ടി ഉമ്മനാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന് വേണ്ടി മണ്ഡലത്തിലെ 3000ത്തിലധികം വീടുകളില്‍ കയറിയാണ് ചാണ്ടി ഉമ്മന്‍ പ്രചരണം നടത്തിയത്. പലപ്പോഴും ചാണ്ടിക്കൊപ്പം ഓടിയെത്താന്‍ പ്രവര്‍ത്തകര്‍ പണിപ്പെട്ടു.
പുതുപ്പള്ളി തിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍റെ വീട് കയറിയുള്ള പ്രചാരണം പേലെയായിരുന്നു നിലമ്പൂരിലും. ചാണ്ടി ഉമ്മന്‍റെ പ്രചാരണത്തെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാക്കളും രംഗത്ത് എത്തി.
അച്ഛന്റെ വഴിയിലൂടെ നടക്കുകയാണ് മകനും എന്നാണ് സിദ്ധിഖ് ഫെയ്സ്ബുക്കില്‍ കുറിച്ചത്.‘ജനങ്ങളുമായി നേരിട്ട് സംവദിക്കുക, അവരിലൊരാളായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുക എന്നതാണ് ഉമ്മന്‍ ചാണ്ടി സാറിന്റെ രീതി… മകന്‍ ചാണ്ടി ഉമ്മന്‍ എം.എല്‍.എ നിലമ്പൂരില്‍ വോട്ട് തേടിയെത്തിയത് മൂവായിരത്തിലധികം വീടുകളില്‍, കാണുന്ന കവലകളിലൂടെയെല്ലാം വോട്ട് തേടി വേഗത്തിലലയുന്ന ചാണ്ടി ഉമ്മാനൊപ്പം ഓടിയെത്താനാവാതെ പ്രവര്‍ത്തകര്‍. അച്ഛന്റെ വഴിയിലൂടെ മകനും. ആര്യാടന്‍ ഷൗക്കത്തിന്റെ വിജയവുമായി മാത്രമേ മടക്കമുള്ളൂ എന്ന ദൃഢനിശ്ചയത്തോടെ ചാണ്ടി ഉമ്മന്‍ നടത്തിയ പ്രവര്‍ത്തനം നിലമ്പൂരിന്റെ മനസ്സ് കവര്‍ന്നു’ എന്നാണ് ടി സിദ്ധിഖ് ഇന്ന് ഫെയ്സ്ബുക്കില്‍ കുറിച്ചത്. നേതാക്കളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചാണ്ടി ഉമ്മനെ പ്രശംസിച്ച് രംഗത്ത് എത്തി.