കൗൺസിൽ യോഗത്തിലെ തർക്കത്തിന് ശേഷം പുറത്ത് ഇറങ്ങുന്നതിനിടെതുപ്പുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് യുഡിഎഫ്. എന്നാൽ വർഗീയവൽക്കരണമാണ് കൗൺസിലിൽ നടന്നതെന്നും തുപ്പിയത് ആരെന്നറിയില്ലെന്നുമായിരുന്നു ബിജെപി പ്രതികരണം.
ബജറ്റ് ചർച്ചയ്ക്കിടയിലുള്ള തർക്കങ്ങളാണ് പിന്നീട് സംഘർഷത്തിൽ എത്തിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിച്ച് രാജ്യത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി കൊള്ളയടിച്ചു എന്ന പരാമർശമാണ് പ്രകോപനത്തിന് കാരണം. വനിതാ കൗൺസിലർമാർ അടക്കം പുറത്തേക്ക് വരുമ്പോഴാണ് ബിജെപി പ്രവർത്തകർ തുപ്പിയത്.
എന്നാൽ കൗൺസിലിൽ ജാതിയും മതവും പറഞ്ഞതിനെയാണ് എതിർത്തതെന്നും ആരാണ് തുപ്പിയതെന്ന് കണ്ടില്ലെന്നുമായിരുന്നു ബിജെപി പ്രതികരണം.കോൺഗ്രസ് കൗൺസിൽ മാർ ദൃശ്യങ്ങൾ അടക്കം കമ്മീഷണർക്ക് പരാതി നൽകി. ദൃശ്യങ്ങൾ അടക്കം ഉണ്ടായിട്ടും പോലീസ് നടപടി വൈകുന്നു എന്ന് കൗൺസിൽമാർ ആരോപിക്കുന്നു.