bindhu-thattip

TOPICS COVERED

നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്‍റെ മകളുടെ കടയിൽ ജീവനക്കാർ സാമ്പത്തിക തിരുമറി നടത്തിയെന്ന് ഉറപ്പിച്ചു പൊലീസ്. കടയിലെ 3 ജീവനക്കാരുടെ അക്കൗണ്ടിലായി ഒരു വർഷത്തിനിടെ 63 ലക്ഷം രൂപ എത്തിയതായി കണ്ടെത്തി. 2024 ജനുവരി മുതൽ കഴിഞ്ഞ മെയ് മാസം വരെയുള്ള സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചപ്പോഴാണ് ലക്ഷങ്ങളുടെ കൈമാറ്റം സ്ഥിരീകരിച്ചത്. ഇതിൽ ഭൂരിഭാഗം തുകയും പിൻവലിച്ചെന്നും കണ്ടെത്തിയിരുന്നു.

എന്നാല്‍ ഈ വിഷയത്തില്‍ തട്ടിപ്പ് നടത്തിയ യുവതികളെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് ആക്ടിവിസ്റ്റും അധ്യാപികയുമായ ബിന്ദു അമ്മിണി. പെൺകുട്ടികൾ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്നും പണം വകമാറ്റിയിട്ടുണ്ടെങ്കിൽ തൊഴിലുടമക്ക് പൊലീസ് സ്റ്റേഷനിൽ പരാതി നൽകാവുന്നതാണെന്നും. അല്ലാതെ തൊഴിലുടമയുടെ അച്ഛനെയും മറ്റു കുടുംബക്കാരെയും ഇറക്കി അവരെ ഭീഷണപ്പെടുത്തികയല്ല ചെയ്യണ്ടതെന്നും ബിന്ദു അമ്മിണി പറയുന്നു.  ആൾക്കട്ട വിചാരണ കുറ്റകരമാണെന്നും ഈ പെൺകുട്ടികൾ ചെയ്ത കുറ്റകൃത്യം ദളിതരുടെ തലയിൽ കെട്ടിവെക്കാനുെ ശ്രമം നടക്കുന്നതായും ബിന്ദു അമ്മിണി ഫെയ്സ്ബുക്കില്‍ കുറിച്ചു. ടാക്സ് തട്ടിപ്പ് നടന്നിരുന്നോ എന്നത് കൂടി അന്വേഷിച്ചാൽ ബോധ്യപ്പെടാവുന്നതാണ് ഇതൊക്കെയെന്നും ബിന്ദു അമ്മിണി കുറിച്ചു. 

കുറിപ്പ്

ഈ പെൺകുട്ടികൾ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്നും പണം വകമാറ്റിയിട്ടുണ്ടെങ്കിൽ breach of trust, cheating ഈ ഒഫൻസ്കൾ ചുമത്തി അവരെ വിചാരണ ചെയ്യേണ്ടതാണ്. തൊഴിലുടമക്ക് പോലീസ് സ്റ്റേഷനിൽ പരാതി നൽകാവുന്നതാണ്. അല്ലാതെ തൊഴിലുടമയുടെ അച്ഛനെയും മറ്റു കുടുംബക്കാരെയും ഇറക്കി അവരെ ഭീഷണപ്പെടുത്തികയല്ല ചെയ്യണ്ടത്. അങ്ങനെ ചെയ്തിട്ടുണ്ട് എങ്കിൽ അത് മറ്റൊരു ഒഫൻസ്ആണ്.പിന്നെ ആൾക്കട്ട വിചാരണ അതും കുറ്റകരമാണ്. ജാതി വിവേചനം പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾ മാത്രം അല്ല അനുഭവിച്ചു വരുന്നത്.എന്നാൽ അവർക്ക് മാത്രം ആണ് നിയമം മൂലം പരിരക്ഷ ഉള്ളത്.ഈ പെൺകുട്ടികൾ ചെയ്ത കുറ്റകൃത്യം ദളിത് കളുടെ തലയിൽ കെട്ടിവെക്കാനും ദളിതരെ അടച്ചാക്ഷേപിക്കാനും ആയി വഴി മാറ്റി വിടുന്നത് ബോധപൂർവം തന്നെ ആണ്.ദിയ കൃഷ്ണ എന്ന തൊഴിലുടമക്ക് തൊഴിലാളികളിൽ നിന്നും നഷ്ടം അല്ലെങ്കിൽ മറ്റെന്തെങ്കിലും ഉപദ്രവം ഉണ്ടായിട്ടുണ്ടെങ്കിൽ അവരുടെ മുൻപിൽ ഉള്ളപോംവഴി നിയമപരമായി മുന്നോട്ട് പോവുക എന്നതാണ്. അതിനെ ഞാൻ വ്യക്തിപരമായി പിന്തുണക്കുന്നു. എന്നാൽ അവർ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന ഭീഷണി, ആത്മഹത്യക്കു പ്രേരിപ്പിക്കൽ, ആൾക്കൂട്ട ആക്രമണത്തിന് പ്രേരിപ്പിക്കൽ ഇതൊക്കെ പ്രാകൃതമാണ്. ന്യായീകരിക്കാൻ കഴിയാത്തതാണ്.

NB: ടാക്സ് വെട്ടിപ്പ് നടത്താൻ ആയി ദിയ തന്നെ പെൺകുട്ടികളുടെ അക്കൗണ്ടിൽ പണം സ്വീകരിക്കാൻ അനുവാദം നൽകിയിരുന്നു. ഒരു തട്ടിപ്പിന് കൂട്ട് നിന്ന അവർ പിന്നീട് അക്കൗണ്ടിൽ വന്ന മുഴുവൻ പണവും കൊടുക്കാതെ ആയി. അതായത് ടാക്സ് തട്ടിപ്പിന് കൂട്ട് നിന്ന അവർ പിന്നീട് സ്വയം തട്ടിപ്പ് നടത്താൻ തുടങ്ങി. അവിടെ നടക്കുന്ന മുഴുവൻ കാര്യങ്ങളും സിസി ടി വി വഴി കണ്ടു കൊണ്ടിരിക്കുന്ന ദിയക്ക് ജീവനക്കാർ അവരുടെ അക്കൗണ്ടിലൂടെ പണം സ്വീകരിക്കുന്നത് അറിയാമായിരുന്നു എന്നു വേണം കരുതാൻ. പക്ഷേ ആ പണം മുഴുവൻ ജീവനക്കാർ ദിയ കൃഷ്ണക്ക്‌ നൽകിയില്ല എന്നതാണ് ഇവിടെ സംഭവിച്ചിട്ടുള്ളത്. ടാക്സ് തട്ടിപ്പ് നടന്നിരുന്നോ എന്നത് കൂടി അന്വേഷിച്ചാൽ ബോധ്യപ്പെടാവുന്നതാണ് ഇതൊക്കെ. ആര് തട്ടിപ്പ് നടത്തിയാലും അത് പുറത്ത് വരട്ടെ

ENGLISH SUMMARY:

Bindu Ammini has voiced support for the women accused of financial fraud, while Dhiya and her family face criticism in connection with the case. Police have confirmed that employees at the store owned by actor and BJP leader Krishnakumar's daughter were involved in financial irregularities. Over ₹63 lakh was transferred to the accounts of three store employees within a year. This significant financial transaction was confirmed after examining transactions from January 2024 to May last year (implying May 2024, given the current date is June 2025, or May 2023 if the report was from earlier in 2024). It was also discovered that the majority of this amount had been withdrawn