മകള്‍ ദിയയുടെ കടയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒത്തുതീര്‍പ്പിനിടെ 46 ലക്ഷം രൂപ വേണ്ടെന്നു വച്ചെന്ന് കൃഷ്ണകുമാര്‍. ജീവനക്കാർ പണമായോ ചെക്കായോ മടക്കി നല്‍കിയ 23 ലക്ഷം സ്വീകരിച്ച് ഒത്തുതീര്‍പ്പിന് ഒരുങ്ങി എന്നാണ് കൃഷ്ണ കുമാര്‍ പറഞ്ഞത്. പണം അപഹരിച്ചിട്ടില്ലെന്നും ടാക്സ് വെട്ടിക്കാൻ തങ്ങളെ കരുവാക്കിയെന്നും വീഡിയോ എഡിറ്റഡ് ആണെന്നുമുള്ള വാദത്തിൽ ഉറച്ചു നിൽക്കുകയാണ് ജീവനക്കാർ. ഇരു കൂട്ടരും തമ്മിൽ സാമ്പത്തിക ഇടപാട് സ്ഥിരീകരിച്ച പൊലീസ് സത്യം തെളിയിക്കാൻ മൂന്ന് ജീവനക്കാരുടെയും ദിയ കൃഷ്ണയുടെയുംബാങ്ക് അക്കൗണ്ട് വിവരങ്ങൾ തേടിയിരിക്കുകയാണ്.
Also Read: തട്ടിപ്പുകാരികള്‍ക്ക് വെള്ളവും ജ്യൂസും ഭക്ഷണവും കൊടുത്ത് അഹാനയും സഹോദരിമാരും
'അക്കൗണ്ടില്‍ നിന്നും പണമെടുത്ത് ദിയയ്ക്ക് നല്‍കിയെന്നാണ് കുട്ടികള്‍ പറയുന്നത്. പണം പിന്‍വലിച്ചോ എന്ന് സ്റ്റേറ്റ്മെന്‍റ് എടുത്തു നോക്കിയാല്‍ അറിയാമല്ലോ. പൊലീസ് എന്തുകൊണ്ട് ഇത് അന്വേഷിക്കുന്നില്ല' എന്നാണ് കൃഷ്ണകുമാര്‍ ചോദിക്കുന്നത്. നിഷ്പക്ഷമായ അന്വേഷണം നടത്തണം. അവര്‍ പണം എടുത്തിട്ടുണ്ടോ ഇല്ലയോ എന്ന് അന്വേഷിക്കൂ. ഞങ്ങളാണ് ആദ്യം കേസ് കൊടുത്തത്. അപകടം വരാന്‍ പോകുന്നത് പെണ്‍കുട്ടികള്‍ക്കാണ്... അത്രയും പണം എടുത്തിട്ടുണ്ടെങ്കില്‍ ടാക്സ് അടക്കേണ്ടി വരും എന്നും കൃഷ്ണ കുമാര്‍ പറഞ്ഞു.
എന്നാല്‍ വാര്‍ത്താസമ്മേളനത്തില്‍ നേരത്തെയുള്ള ഒത്തുതീര്‍പ്പ് പ്രകാരം 46 ലക്ഷം രൂപ വേണ്ടെന്നു വച്ചു എന്നാണ് കൃഷ്ണകുമാര്‍ പറഞ്ഞത്. 69 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നു എന്നാണ് ദിയയുടെ പരാതി. ഇതില്‍ 8.80 ലക്ഷം രൂപ ഫ്ലാറ്റിലെത്തി നല്‍കിയിരുന്നു. പിന്നീട് നടത്തിയ ചര്‍ച്ചയില്‍ മൂന്നുപേരും അഞ്ചു ലക്ഷം വീതം 15 ലക്ഷം രൂപ തരാമെന്നാണ് എഴുതി നല്‍കിയെന്നും ഈ ഒത്തുതീര്‍പ്പിന് സമ്മതിക്കുകയും ചെയ്തു എന്നുമാണ് കൃഷ്ണകുമാര്‍ പറഞ്ഞത്.
ഈ ഒത്തുതീര്‍പ്പിലൂടെ 23 ലക്ഷം രൂപയാണ് ലഭിക്കുക. 46 ലക്ഷം രൂപ വേണ്ടെന്നു വച്ചവെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ഇത് നഷ്ടമല്ലേ എന്ന മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് വേറെ എന്താണ് മാര്‍ഗം എന്നാണ് തിരിച്ചുള്ള ചോദ്യം. 'ഇത്രയും നഷ്ടം വന്നിട്ടും ആര്‍ക്കെതിരെയാണ് നടപടി വന്നത്. 56 വര്‍ഷം ഇവിടെ ജീവിച്ചു. കലാകാരനായും രാഷട്രീയത്തിലുമെല്ലാം നിന്നു. പണം കിട്ടണമെങ്കില്‍ 10-20 വര്‍ഷം പോകും. അന്ന് ജീവനോടെ ഭൂമിയില്‍ കാണില്ല' എന്നായിരുന്നു കൃഷ്ണകുമാറിന്‍റെ മറുപടി.
എന്നാല്‍ രാത്രിയോടെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്നും അങ്ങനെ സെ്റ്റില്‍മെന്‍റ് വേണ്ടെന്ന് തീരുമാനിച്ച് അസിസ്റ്റന്‍റ് കമ്മീഷ്ണര്‍ക്ക് പരാതി നല്‍കുക ആയിരുന്നു എന്നുമാണ് കൃഷ്ണകുമാര്‍ പറഞ്ഞത്.