ദിയ കൃഷ്ണയുടെ ഇമിറ്റേഷൻ ജ്വല്ലറികളുടെ സ്റ്റോറായ ഓ ബൈ ഓസിയ്ക്ക് തിരുവനന്തപുരത്ത് പുതിയ ഷോറൂം. പുതിയ ഷോറൂമിന്റെ ഉദ്ഘാടനം നിര്വ്വഹിച്ചത് കൃഷ്ണകുമാറും സിന്ധു കൃഷ്ണയും അഹാനയും ദിയയും ചേർന്നാണ്. സഹോദരിമാരുടെ പേരില് പലതരം സെക്ഷനാണ് ഈ തവണ ദിയ കൃഷ്ണ ഒരുക്കിയിരിക്കുന്നത്. ഓരോ വീഴ്ചയും ഉയരാനുള്ള അവസരമാണ്, ഓസിക്കും ആശ്വിനും ഓമിക്കും അവരുടെ OBO ക്കും വിജയാശംസകൾ നേരുന്നു. പ്രയാസകാലത്തു കൂടെനിന്നവർക്ക് നന്മകൾ നേരുന്നു, ഉദ്ഘാടന ചിത്രം പങ്കുവച്ച് കൃഷ്ണകുമാർ കുറിച്ചു.
സമീപകാലത്ത്, ദിയ കൃഷ്ണയുടെ ജ്വല്ലറി ബ്രാൻഡായ ഓ ബൈ ഓസിയുമായി ബന്ധപ്പെട്ട ഒരു സാമ്പത്തിക തട്ടിപ്പ് കേസും വലിയ രീതിയിൽ വാർത്തയായിരുന്നു. ക്യു ആർ കോഡിൽ കൃത്രിമം കാണിച്ച് മൂന്ന് ജീവനക്കാരികൾ പണം തട്ടിയെടുത്തു എന്നായിരുന്നു കേസ്.
ദിയയുടെ പുതിയ സംരംഭത്തിന് ആശംസകൾ നേർന്നുകൊണ്ട് അഹാന കൃഷ്ണ പങ്കുവച്ച കുറിപ്പ്
‘ഇന്ന്, തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്ത് ദിയയുടെ ohbyozy എന്ന ബ്രാൻഡ് ന്യൂ സ്റ്റോറിന്റെ ഉദ്ഘാടനം നടന്നു. 4 വർഷം മുൻപ്, അച്ഛന്റെയും അമ്മയുടെയും വഴക്ക് കേൾക്കാതെ നിനക്ക് ഇഷ്ടമുള്ളത്ര സമയം വീടിന് പുറത്ത് നിൽക്കാനുള്ള ഒരു കാരണമായി തുടങ്ങിയ ഈ സംരംഭം, ഇന്ന് ഒരുപാട് ആളുകൾക്ക് തൊഴിലവസരങ്ങൾ നൽകിക്കൊണ്ട്, ദൂരദേശങ്ങളിൽ വരെ അംഗീകരിക്കപ്പെട്ട ഒരു വിജയകരമായ ബിസിനസ്സ് സംരംഭമായി വളർന്നിരിക്കുന്നു. ജീവിതത്തിലെ ഒരു വിഷമഘട്ടത്തിൽ ഒരു കൊടുങ്കാറ്റിൽ അകപ്പെട്ടിട്ടും, 'അടുത്തത് എന്ത്', 'ഇതിൽ നിന്ന് എങ്ങനെ കൂടുതൽ വളരണം' എന്ന് ചിന്തിക്കാനുള്ള ധൈര്യം നിനക്കുണ്ടായിരുന്നു. നീ സൃഷ്ടിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്തതിനെയോർത്ത് ഞങ്ങൾ അഭിമാനിക്കുന്നു. എല്ലാ ആശംസകളും," എന്നാണ് അഹാന കുറിച്ചത്.