ഈനാം പേച്ചിക്ക് മരപ്പെട്ടി കൂട്ടെന്ന ചൊല്ല് പരിചിതമാണ്. എന്നാല്‍ ഇനി മുതല്‍ ഈനാം പേച്ചി മരപ്പെട്ടിയുടെ മാത്രമല്ല, കോഴിക്കോട്ടുകാരുടെ കൂടി കൂട്ടുകാരനാണ്. രാത്രികാലങ്ങളില്‍ മാത്രം പുറത്തിറങ്ങുന്ന ഈനാപേച്ചിയെ കോഴിക്കോട്ടുകാര്‍ ജില്ലയുടെ ഒൗദ്യോഗിക മൃഗമാക്കി തിരഞ്ഞെടുത്തത് എന്തെന്നല്ലേ..കാണാം
കോഴിക്കോട്ടുകാരനായ വനംമന്ത്രി ഈനാംപേച്ചിയെ കണ്ടിട്ടുണ്ടോ എന്നറിയില്ല.. എന്തായാലും നാട്ടുകാര്‍ക്ക് അറിയുമോയെന്ന് ആദ്യം നോക്കാം. കാഴ്ച്ച ശക്തി പൊതുവേ കുറവുള്ള സാധു ജീവിയായ ഈനാം പേച്ചി കരിഞ്ചന്തയില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള സസ്തനി കൂടിയാണ്. ശരീരത്തില്‍ നിറയെ ഉള്ള ചെതുമ്പലിന് ഔഷധഗുണം ഉണ്ടെന്ന് തെറ്റിധരിച്ചാണ് ആളുകള്‍ വേടയാടുന്നത്