Donated kidneys, corneas, and liver - 1

സംസ്ഥാനത്ത് തുടരുന്ന ശക്തമായ കാറ്റിലും മഴയിലും കെഎസ്ഇബിക്ക് 138.87 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചുവെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടി. നിലവിലെ കണക്കുകൾ പ്രകാരം 2656 ഹൈടെൻഷൻ പോസ്റ്റുകളും, 19513  ലോടെൻഷൻ പോസ്റ്റുകളും തകർന്നുവെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

2594 സ്ഥലങ്ങളിൽ ഹൈടെൻഷൻ ലൈനുകളും 52093 സ്ഥലങ്ങളിൽ ലോടെൻഷൻ ലൈനുകളും പൊട്ടി വീണു. വിതരണ മേഖലയിൽ ഏകദേശം 138 കോടി 87 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. 75,57,783 ഉപഭോക്താക്കൾക്ക് വൈദ്യുതി തടസം നേരിട്ടു. ഇതിനോടകം  65,75,715  ഉപഭോക്താക്കൾക്ക് വൈദ്യുതി ബന്ധം പുനസ്ഥാപിച്ച് നൽകാനായെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.  

കൂടുതൽ ദുരിതം വിതച്ചത് വൈദ്യുതി വിതരണത്തിലുണ്ടായ തടസ്സങ്ങളാണ്. കെഎസ്ഇബി ജീവനക്കാരുടെ അതിവേഗ ഇടപെടലാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ സഹായിച്ചതെന്ന് മന്ത്രി പറഞ്ഞു. അടിയന്തര പരിഹാര പ്രവർത്തനങ്ങൾ തീവ്രമാക്കിയിട്ടുണ്ട്.

ENGLISH SUMMARY:

Kerala Storms Cause ₹138.87 Crore Loss to KSEB