എറണാകുളത്തേക്ക് ജെസിബി ഓപ്പറേറ്റര്‍ അസിസ്റ്ററുമാരെ ആവശ്യപ്പെട്ടുകൊണ്ട് ഹിന്ദുസേവ ക്രേന്ദത്തിന്‍റെ പേജില്‍ ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റ്. പോസ്റ്റിട്ട് നിമിഷങ്ങള്‍ക്കകം കമന്‍റ് പൂരം. സര്‍വത്ര വിമര്‍ശനങ്ങളുടെ പെരുമഴ. കാരണമാണ് രസം, എറണാകുളത്തേക്ക് ജെസിബി ഓപ്പറേറ്റർ, പ്ലമ്പർ, കാർപെന്റെർ ജോലികളിലേക്ക് അസിസ്റ്റന്റുമാരെ ആവശ്യമുണ്ട്, പ്രതിദിനം 300 രൂപ ശമ്പളം എന്നാണ് പോസ്റ്റിലുള്ളത്. ഒപ്പം വിളിക്കേണ്ട നമ്പരും പങ്കുവച്ചിരുന്നു.
എന്നാല്‍ എറണാകുളത്ത് 300 രൂപ ദിവസ കൂലിയില്‍ എങ്ങനെ ജീവിക്കുമെന്നും തൊഴിലുറപ്പ് ജോലിക്ക് പോയാൽ ഇതിൽ കൂടുതൽ കിട്ടുമല്ലോ നിനക്കൊന്നും വേറെ പണിയില്ലേ, ഇത് ഉത്തരേന്ത്യ അല്ല, 150 രൂപ കൊടുത്താൽ പോരായിരുന്നോ ഇത് വളരെ കൂടുതൽ ആണല്ലോ, ഹോട്ടലിൽ പ്ലേറ്റ് കഴുകുന്ന ജോലിക്ക് 600രൂപ ദിവസവും ഉണ്ടല്ലോ എന്നിങ്ങനെ പോകുന്നു കമന്‍റ് പൂരം
ഫെയ്സ്ബുക്ക് കുറിപ്പ്
എറണാകുളത്തേക്ക് JCB ഓപ്പറേറ്റർ, പ്ലമ്പർ, കാർപെന്റെർ ജോലികളിലേക്ക് അസിസ്റ്റന്റുമാരെ ആവശ്യമുണ്ട്...
പ്രതിദിനം 300 രൂപ ശമ്പളം.. താമസവും ഭക്ഷണവും ലഭ്യമാണ്...താല്പര്യമുള്ളവർ എത്രയും വേഗം ബന്ധപ്പെടുക...
ഹിന്ദു സേവാ കേന്ദ്രം
9400161516