നെഞ്ചുലഞ്ഞ് നില്‍ക്കുകയാണ് എടത്വ കുന്തിരിക്കൽ കണിച്ചേരിൽചിറ . നാട്ടുകാരിയായ മെറീനയുടെ വേര്‍പാടില്‍ വാര്‍ന്നൊഴുകിയ കണ്ണീരിന്‍റെ ആഴം ഊഹിക്കാവുന്നതിനു അപ്പുറമാണ് . നിനച്ചിരിക്കാതെ എത്തിയ അപകടം കവര്‍ന്ന പ്രിയപ്പെട്ടവളെ കാണാന്‍ സ്ട്രക്ചറില്‍ എത്തിയ ഷിനോയുടെ വാക്കുകള്‍ കൂടിയായപ്പോള്‍ വേദന അണപൊട്ടി.‘എന്നെ സ്നേഹം കൊണ്ട് മാറ്റിയവള്‍ പോയി’ഷിനോയ്ക്ക് ആ വേര്‍പാട് ഉള്‍ക്കൊള്ളാവുന്നതായിരുന്നില്ല
ഒന്നാം വിവാഹവാർഷികം ആഘോഷിക്കാനായി ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്കു ഭർത്താവിനൊപ്പം ബൈക്കിൽ പോയപ്പോള്‍ കെഎസ്ആർടിസി ബസിനിടിയിൽപ്പെട്ടാണ് മറീന ദാരുണാന്ത്യം. കൊച്ചി അമൃത ആശുപത്രിയിൽ നഴ്സായിരുന്നു തലവടി ആനപ്രമ്പാൽതെക്ക് കണിച്ചേരിൽ മെറീന. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ അമ്പലപ്പുഴ–തിരുവല്ല സംസ്ഥാന പാതയിൽ തകഴി കേളമംഗലം മുട്ടേൽ കലുങ്കിനു സമീപമായിരുന്നു അപകടം. ബൈക്ക് ബസിനെ മറികടക്കുന്നതിനിടയിൽ ബസ് വലത്തോട്ട് നീങ്ങിയപ്പോൾ ഹാൻഡിലിൽ തട്ടി ബൈക്ക് നിയന്ത്രണം വിടുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
ബൈക്കിൽ നിന്നു താഴെവീണ മെറീന ബസിന്‍റെ ടയറിനടിയിൽ പെട്ടു. ബൈക്കുമായി 10 മീറ്ററോളം മുന്നോട്ടുപോയശേഷമാണ് ബസ് നിന്നത്. അപകട ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. റാന്നി സ്വദേശിയായ മെറീന ജോലി കഴിഞ്ഞ് കൊച്ചിയിൽനിന്ന് ട്രെയിനിൽ അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വന്ന് അവിടെ നിന്ന് ഭർത്താവ് ഷാനോയ്ക്കൊപ്പം വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം