കൂത്താട്ടുകുളം നഗരസഭയിലെ 26–ാം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി ‘മായാവി’ തോറ്റിരുന്നു. യുഡിഎഫ് സ്ഥാനാർഥി പി.സി.ഭാസ്കരനാണ് ജയിച്ചത്. മഴവിൽ മനോരമയിലെ ‘ഒരു ചിരി ഇരുചിരി ബംബർ ചിരി’ അടക്കമുള്ള ടിവി ഷോകളിലൂടെ പരിചിതയായ മായാ വി. വാസന്തി എന്ന അമ്മയുടെ പേരിന്റെ ആദ്യ ഇംഗ്ലിഷ് അക്ഷരം ഒപ്പം ചേർത്തതോടെയാണു ‘മായാ വി’ ആയത്. ചെറുപ്പത്തിൽ ബാലരമയിലെ മായാവി കഥാപാത്രം എന്ന നിലയിലാണു കൂട്ടുകാർ മായാവി എന്നു വിളിച്ചിരുന്നത്
സ്ഥാനാർഥിത്വത്തിനു പിന്നാലെ സമൂഹ മാധ്യമങ്ങളിലെല്ലാം മായയുടെ ട്രോളുകൾ നിറഞ്ഞിരുന്നു. മമ്മൂട്ടി നായകനായ ‘മായാവി’ സിനിമയിലെ ഡയലോഗുകളും ചിത്രങ്ങളുമെല്ലാം ഉപയോഗിച്ചായിരുന്നു ട്രോളുകൾ. ഇപ്പോഴിതാ തോൽവിയിൽ മായാവി പ്രതികരിച്ചിരിക്കുകയാണ്. മായാവി മുറ്റമടിച്ചോണ്ടിരുന്നപ്പോഴോ തുണി അലക്കിയപ്പോഴോ തോറ്റതല്ല, പൊരുതി തോറ്റതാ, അഭിമാനം എന്നാണ് കുറിച്ചത്.